Thudakkam Movie: ‘തുടക്കം’ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു; നിഗൂഢതയായി ആ 'താടിക്കാരൻ'

Thudakkam movie second look poster: വിസ്മയ മോഹൻലാലും ആശിഷ് ജോ ആൻ്റണിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Written by - Roniya Baby | Last Updated : Jan 21, 2026, 05:21 PM IST
  • വിസ്മയയുടെ മുന്നിലായി മുഖം വ്യക്തമാക്കാത്ത വിധത്തിൽ നിൽക്കുന്ന മറ്റൊരാളും ഈ പോസ്റ്ററിലുണ്ട്
  • ഇത് മോഹൻലാൽ ആണോയെന്നാണ് ആരാധകരുടെ സംശയം
Thudakkam  Movie: ‘തുടക്കം’ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു; നിഗൂഢതയായി ആ 'താടിക്കാരൻ'

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'തുടക്ക'ത്തിൻ്റെ രണ്ടാമത്തെ ഒഫീഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. വിസ്മയ മോഹൻലാലും ആശിഷ് ജോ ആൻ്റണിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുറത്തുവന്ന പോസ്റ്ററിൽ ഇവർ രണ്ടുപേരെയും കാണാം.

Add Zee News as a Preferred Source

കൂടാതെ വിസ്മയയുടെ മുന്നിലായി മുഖം വ്യക്തമാക്കാത്ത വിധത്തിൽ നിൽക്കുന്ന മറ്റൊരാളും ഈ പോസ്റ്ററിലുണ്ട്. ഇത് മോഹൻലാൽ ആണോയെന്നാണ് ആരാധകരുടെ സംശയം. ആശിർവാദ് സിനിമാസിനു വേണ്ടി ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് തൊടുപുഴ, കുട്ടിക്കാനം തുടങ്ങിയ ലൊക്കേഷനുകളിലായി പുരോഗമിക്കുകയാണ്.

മോഹൻലാലിൻ്റെ മാതാവിൻ്റെ വിയോഗത്തെ തുടർന്ന് സിനിമയുടെ ചിത്രീകരണം ഇടക്കാലത്ത് നിർത്തിവെച്ചിരുന്നു. പിന്നീട് ജനുവരി പതിനെട്ടിനാണ് ഷൂട്ടിംഗ് പുനരാരംഭിച്ചത്. ഇതൊരു ഫാമിലി ത്രില്ലർ ചിത്രമാണെന്ന് അണിയറപ്രവർത്തകർ സൂചിപ്പിച്ചിട്ടുണ്ട്. സസ്പെൻസും അപ്രതീക്ഷിത ട്വിസ്റ്റുകളും നിറഞ്ഞ ഒരു സിനിമയായിരിക്കും ഇതെന്നാണ് പ്രേക്ഷകർ കരുതുന്നത്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Mohanlal (@mohanlal)

സായ് കുമാർ, ഗണേഷ് കുമാർ, ബോബി കുര്യൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ എന്നിവർക്കൊപ്പം സംവിധായകൻ ജൂഡ് ആന്റണിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഡോ. എമിൽ ആൻ്റണി, ഡോ. അനീഷ ആൻ്റണി എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

ജോമോൻ ടി. ജോൺ ക്യാമറയും, ജെയ്ക്ക് ബിജോയ് സംഗീതവും, ചമൻ ചാക്കോ എഡിറ്റിംഗും നിർവഹിക്കുന്നു. സന്തോഷ് രാമനാണ് പ്രൊഡക്ഷൻ ഡിസൈനർ. മേക്കപ്പ് ജിതേഷ് പൊയ്യയും വസ്ത്രാലങ്കാരം അരുൺ മനോഹറുമാണ് ചെയ്യുന്നത്. സൈലക്സ് എബ്രഹാം ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടറായും, ബിജു തോമസ് പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിക്കുന്നു. വാഴൂർ ജോസാണ് പി.ആർ.ഒ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.

...Read More

Trending News