എമ്പുരാന് ശേഷം മോഹൻലാലിന്റെ ഏറ്റവും പ്രതീക്ഷ നൽകുന്ന ചിത്രമാണ് തുടരും. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം മെയ് മാസത്തിൽ തിയേറ്ററുകളിലെത്തും. ചിത്രത്തിലെ കൺമണി പൂവേ എന്ന ഗാനം ഇതിനോടകം ഹിറ്റാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകന്റെ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
ഈ പടക്കളത്തിലേക്കാണല്ലോ ദൈവമേ സ്പ്ലെൻഡറും കൊണ്ട് ഇറങ്ങിയത്.!!! എന്നായിരുന്നു തരുൺ മൂർത്തി പോസ്റ്റ് ചെയ്ത്. എമ്പുരാന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയതിന് പിന്നാലെയാണ് സംവിധായകന്റെ പോസ്റ്റ്. എമ്പുരാന്റെ പോസ്റ്ററിനൊപ്പം തുടരും സിനിമയുടെ പോസ്റ്ററും ചേർത്താണ് തരുൺ മൂർത്തി പോസ്റ്റിട്ടിരിക്കുന്നത്. എന്നാൽ സ്പ്ലെൻഡർ കൊണ്ട് നമുക്ക് വാരാം, ഇത് എമ്പുരാനും മേലെ ഹിറ്റ് ആവും എന്നൊക്കെയാണ് പോസ്റ്റിന് പിന്നാലെ വന്ന കമന്റുകൾ.
എമ്പുരാൻ മാർച്ച് 27നാണ് തിയേറ്ററുകളിലെത്തുന്നത്. ഇന്ന് ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് തുടങ്ങിയിരുന്നു. ബുക്കിംഗ് തുടങ്ങി മണിക്കൂറുകൾക്കകം ഇന്ത്യൻ സിനിമയിൽ ഇതുവരെ മറ്റൊരു ചിത്രവും നേടാത്ത പ്രീസെയിൽ ആണ് എമ്പുരാൻ നേടിയത്.
Also Read: Ott Releases Of The Week: ഓഫീസർ ഓൺ ഡ്യൂട്ടി മുതൽ ഡ്രാഗൺ വരെ; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ
രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് നിർമിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും. മോഹൻലാലും ശോഭനയും വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ആരാധകർ കാണാൻ കാത്തിരുന്ന കോമ്പോയാണ് ഈ ചിത്രത്തിലൂടെ വീണ്ടും എത്തുന്നത്. പല ഷെഡ്യൂളുകളിലായി നൂറ് ദിവസത്തോളമാണ് ചിത്രീകരണം നടന്നത്. ഒക്ടോബർ മാസത്തിലാണ് ചിത്രത്തിൻ്റെ ക്ലൈമാക്സ് ഉൾപ്പെടെയുള്ള പ്രധാന ഷെഡ്യൂൾ ചിത്രീകരിച്ചത്. നവംബർ ഒന്നിനാണ് ചിത്രീകരണം പൂർത്തിയാക്കിയത്. വ്യത്യസ്ഥമായ പല ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









