മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തിയൊരുക്കിയ തുടരും വിജയക്കൊടി പാറിച്ച് മുന്നേറുകയാണ്. തുടരും 200 കോടിയും കടന്ന് അതിന്റെ ജൈത്രയാത്ര തുടരുകയാണ്. മോഹൻലാൽ, തരുൺ മൂർത്തി തുടങ്ങി നിരവധി പേർ സിനിമ 200 കോടി ക്ലബിൽ കയറിയതായി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. എന്നും എപ്പോഴും കൂടെനിന്നവർക്ക് 200 കോടി നന്ദി എന്നായിരുന്നു ക്യാപ്ഷൻ.
ചില യാത്രകൾക്ക് ആരവങ്ങൾ ആവശ്യമില്ല, മുന്നോട്ട് കൊണ്ടുപോകാൻ ഹൃദയങ്ങൾ മാത്രം മതി. കേരളത്തിലെ എല്ലാ ബോക്സ് ഓഫീസ് റെക്കോർഡുകളും തകർത്തുകൊണ്ട്, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹൃദയങ്ങളിൽ തുടരും സ്ഥാനം നേടി എന്നാണ് മോഹൻലാൽ കുറിച്ചത്.
വെറും 17 ദിവസം കൊണ്ടാണ് തുടരും നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. മോഹൻലാലിന്റെ ഈ വർഷത്തെ രണ്ടാമത്തെ 200 കോടി ചിത്രമാണിത്. എമ്പുരാൻ ആണ് 200 കോടി ക്ലബിൽ കയറിയ മറ്റൊരു മോഹൻലാൽ ചിത്രം.
പ്രഖ്യാപിച്ച നാൾ മുതൽ പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹൻലാൽ ചിത്രമായിരുന്നു തുടരും. സൗദി വെള്ളയ്ക്ക എന്ന ചിത്രത്തിന് ശേഷം തരുൺ ഒരുക്കിയ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു. ഒപ്പം 15 വർഷത്തിന് ശേഷം മലയാളിയുടെ പ്രിയ ജോഡികളായ മോഹൻലാലും ശോഭനയും ഒന്നിച്ചുവെന്ന പ്രത്യേകതയും ഈ ചിത്രത്തിന്റെ വിജയത്തിന് ഘടകമായി. ഏപ്രിൽ 25നാണ് ചിത്രം റിലീസ് ചെയ്തത്.
പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, നന്ദു, ഇർഷാദ്, ആർഷ ചാന്ദിനി ബൈജു, തോമസ് മാത്യു, കൃഷ്ണ പ്രഭ, അരവിന്ദ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. രജപുത്രയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് തുടരും നിര്‍മിച്ചത്. കെ.ആർ. സുനിലും തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.