Thudarum Ott Streaming: കാത്തിരുന്ന റിലീസ്; ഇനി ഒടിടിയിൽ 'തുടരും', സ്ട്രീമിങ് തുടങ്ങി

ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് തുടരും പ്രേക്ഷകരിലേക്കെത്തിയിരിക്കുന്നത്. തിയേറ്ററിൽ കണ്ടവർക്ക് വീണ്ടും കാണാനും കാണാത്തവർക്ക് വീട്ടിലിരുന്ന് തന്നെ കാണാനും അവസരം.

Written by - Zee Malayalam News Desk | Last Updated : May 30, 2025, 12:54 AM IST
  • ഏപ്രിൽ 25ന് റിലീസ് ചെയ്ത ചിത്രം ആ​ഗോളതലത്തിൽ 200 കോടിക്ക് മുകളിൽ നേടിയിരുന്നു.
  • രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് നിർമിച്ച ചിത്രത്തിലൂടെ മലയാളത്തിന്റെ പ്രിയ ജോഡികളായ മോഹൻലാലും ശോഭനയും വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ചു.
  • ആരാധകർ കാണാൻ കാത്തിരുന്ന കോമ്പോയാണ് ഇത്.
Thudarum Ott Streaming: കാത്തിരുന്ന റിലീസ്; ഇനി ഒടിടിയിൽ 'തുടരും', സ്ട്രീമിങ് തുടങ്ങി

തരുൺ മൂർത്തി - മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ ചിത്രം തുടരും ഒടിടിയിൽ റിലീസായി. ജിയോ ഹോട്ട്സ്റ്റാറിൽ ചിത്രം സ്ട്രീമിങ് തുടങ്ങി. 5 ഭാഷകളിലാണ് സ്ട്രീം ചെയ്യുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം ജിയോ ഹോട്ട്സ്റ്റാറിൽ ലഭ്യമാണ്. ഒരേ വർഷം മോഹൻലാലിന്റെ രണ്ട് ഹിറ്റുകൾ പ്രേക്ഷകർക്ക് ലഭിച്ചു. എമ്പുരാന് ശേഷമെത്തിയ തുടരും ഒരു പടി മുന്നിൽ തന്നെയാണ് നിൽക്കുന്നത്. പ്രകടനം കൊണ്ടും കണ്ടന്റ് കൊണ്ടും എല്ലാം പ്രേക്ഷകരെ പിടിച്ചിരുത്തിയ ചിത്രമാണ് തുടരും. 

Add Zee News as a Preferred Source

ഏപ്രിൽ 25ന് റിലീസ് ചെയ്ത ചിത്രം ആ​ഗോളതലത്തിൽ 200 കോടിക്ക് മുകളിൽ നേടിയിരുന്നു. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് നിർമിച്ച ചിത്രത്തിലൂടെ മലയാളത്തിന്റെ പ്രിയ ജോഡികളായ മോഹൻലാലും ശോഭനയും വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ചു. ആരാധകർ കാണാൻ കാത്തിരുന്ന കോമ്പോയാണ് ഇത്. പല ഷെഡ്യൂളുകളിലായി നൂറ് ദിവസത്തോളമാണ് സിനിമയുടെ ചിത്രീകരണം നടന്നത്. 

Also Read: Vysanasametham Bandhumithradhikal: 'ബന്ധുമിത്രാദികളെല്ലാം തീയതി കുറിച്ച് വച്ചോ'; 'വ്യസനസമേതം ബന്ധുമിത്രാദികൾ' തിയേറ്ററുകളിലേക്ക്

കെആർ സുനിലാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. തരുൺ മൂർത്തിയും കെആർ സുനിലും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു. ഛായാഗ്രഹണം- ഷാജികുമാർ. എഡിറ്റിംഗ്- നിഷാദ് യൂസഫ് ഷഫീഖ്. സംഗീതം- ജയ്ക്സ് ബിജോയ്. സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അവന്റിക രഞ്ജിത്, കലാ സംവിധാനം- ഗോകുൽ ദാസ്. മേക്കപ്പ്- പട്ടണം റഷീദ്. കോസ്റ്റ്യൂം ഡിസൈൻ- സമീരാ സനീഷ്. പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൺ പോടുത്താസ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News