Thudarum Advance Booking: ഇനി വെറും മൂന്ന് നാൾ..! അടുത്ത ഹിറ്റടിക്കാൻ മോഹൻലാലെത്തുന്നു; 'തുടരും' അഡ്വാൻസ് ബുക്കിം​ഗ് എപ്പോൾ?

പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന മോഹൻലാൽ - ശോഭന കോമ്പോയാണ് തുടരും എന്ന സിനിമയിലൂടെ എത്തുന്നത്.  

Written by - Zee Malayalam News Desk | Last Updated : Apr 22, 2025, 01:27 PM IST
  • ഫീൽ ​ഗുഡ് ഫാമിലി ചിത്രമെന്നതിലുപരി ഒരു ത്രില്ലർ ആയിരിക്കും ചിത്രം എന്നാണ് ട്രെയിലറിൽ നിന്നും മനസിലായത്.
  • രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
  • ആരാധകർ കാണാൻ കാത്തിരുന്ന കോമ്പോയാണ് ഈ ചിത്രത്തിലൂടെ വീണ്ടും എത്തുന്നത്.
Thudarum Advance Booking: ഇനി വെറും മൂന്ന് നാൾ..! അടുത്ത ഹിറ്റടിക്കാൻ മോഹൻലാലെത്തുന്നു; 'തുടരും' അഡ്വാൻസ് ബുക്കിം​ഗ് എപ്പോൾ?

മോഹൻലാൽ, ശോഭന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും. ഏപ്രിൽ 25ന് റിലീസിനെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതോടെയാണ് സിനിമയ്ക്കായുള്ള പ്രേക്ഷകരുടെ ആകാംക്ഷ വർധിച്ചത്. പഴയ മോഹൻലാലിനെ വീണ്ടും തിരിച്ചുകിട്ടിയെന്നാണ് ട്രെയിലർ കണ്ട് ഓരോ പ്രേക്ഷകനും അഭിപ്രായപ്പെട്ടത്. എമ്പുരാന് ശേഷം ആരാധകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമെന്ന് ഈ സിനിമയെ വിശേഷിപ്പിക്കാം. ഏറെ നാളുകൾക്ക് ശേഷം മോഹൻലാൽ-ശോഭന കോമ്പോയിലെത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. 

Add Zee News as a Preferred Source

ഇപ്പോഴിതാ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിം​ഗ് എപ്പോൾ തുടങ്ങുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറക്കാർ. നാളെ, ഏപ്രിൽ 23 രാവിലെ 10 മണി മുതൽ ചിത്രത്തിന്റെ ബുക്കിം​ഗ് ആരംഭിക്കും. മോഹൻലാൽ ഉൾപ്പെടെയുള്ളവർ ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. 

ഫീൽ ​ഗുഡ് ഫാമിലി ചിത്രമെന്നതിലുപരി ഒരു ത്രില്ലർ ആയിരിക്കും ചിത്രം എന്നാണ് ട്രെയിലറിൽ നിന്നും മനസിലായത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ആരാധകർ കാണാൻ കാത്തിരുന്ന കോമ്പോയാണ് ഈ ചിത്രത്തിലൂടെ വീണ്ടും എത്തുന്നത്. പല ഷെഡ്യൂളുകളിലായി നൂറ് ദിവസത്തോളമാണ് ചിത്രീകരണം നടന്നത്. ഒക്ടോബർ മാസത്തിലാണ് ചിത്രത്തിൻ്റെ ക്ലൈമാക്സ് ഉൾപ്പെടെയുള്ള പ്രധാന ഷെഡ്യൂൾ ചിത്രീകരിച്ചത്. നവംബർ ഒന്നിനാണ് ചിത്രീകരണം പൂർത്തിയാക്കിയത്. വ്യത്യസ്ഥമായ പല ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. 

Also Read: Vincy Shine Tom Chacko Issue Closed: ഖേദം പ്രകടിപ്പിച്ച് ഷൈൻ ടോം ചാക്കോ; വിൻസിയുടെ പരാതി ഒത്തുതീർപ്പിലേക്ക്

ചിത്രം വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസിൽ വലിയതാരനിരയുടെ അകമ്പടിയോടെയാണ് എത്തുക. സാധാരണക്കാരായ ഒരു ടാക്സി ഡ്രൈവറായാണ് മോഹൻലാൽ ഈ ചിത്രത്തിലെത്തുന്നത്. കുടുംബ ജീവിതം നയിക്കുന്ന അദ്ദേഹത്തിൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

കെആർ സുനിലാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. തരുൺ മൂർത്തിയും കെആർ സുനിലും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു. ഛായാഗ്രഹണം- ഷാജികുമാർ. എഡിറ്റിംഗ്- നിഷാദ് യൂസഫ് ഷഫീഖ്. സംഗീതം- ജയ്ക്സ് ബിജോയ്. സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അവന്റിക രഞ്ജിത്, കലാ സംവിധാനം- ഗോകുൽ ദാസ്. മേക്കപ്പ്- പട്ടണം റഷീദ്. കോസ്റ്റ്യൂം ഡിസൈൻ- സമീരാ സനീഷ്. പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൺ പോടുത്താസ്. പിആർഒ- വാഴൂർ ജോസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News