സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ-ശോഭന കോംബോയിൽ എത്തുന്ന തുടരും. 15 വർഷങ്ങള്‍ക്കിപ്പുറം മോഹൻലാൽ-ശോഭന ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നാളെയാണ് ചിത്രത്തിന്റെ റിലീസ്. ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷന്‍ നടക്കുകയാണ്. എന്നാൽ പ്രൊമോഷന് സംവിധായകൻ തരുൺ മൂർത്തി മാത്രം എത്തുന്നത് എന്തുകൊണ്ടാണെന്നും മോഹൻലാലും ശോഭനയും എത്താത്തത് എന്താണെന്നും ആണ് ഉയരുന്ന ചോദ്യം ഈ ചോദ്യത്തിന് ഉത്തരം നൽകുകയാണ് സംവിധായകൻ തരുൺ മൂർത്തി.
ഇരുവരെയും വീണ്ടും ഒരുമിച്ച് കാണുന്നതിന്‍റെ എക്സ്ക്ലൂസിവിറ്റി നഷ്ടപ്പെടുത്താതെയിരിക്കാനാണ് ആ തീരുമാനമെന്ന് അദ്ദേഹം പറയുന്നു. ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് തരുണ്‍ മൂര്‍ത്തിയുടെ പ്രതികരണം. മോഹൻലാൽ-ശോഭന കോംബോയുടെ കെമിസ്ട്രിയും മാജിക്കും കാണേണ്ടത് തിയേറ്ററിൽ ആണെന്നും സിനിമയുടെ റിലീസിന് ശേഷം അഭിനേതാക്കൾ സംസാരിക്കുമെന്നുമാണ് തരുൺ പറയുന്നത്.
'എന്‍റെയൊരു കാഴ്ചപ്പാടാണ്. ചിലപ്പോള്‍ അത് അപക്വമായിരിക്കാം. ആളുകള്‍ക്ക് എതിരഭിപ്രായങ്ങള്‍ ഉണ്ടായിരിക്കാം. പക്ഷേ ഞാനിപ്പോള്‍ ഇവിടെ ശോഭന മാമിനെയും ലാലേട്ടനെയുമാണ് കൊണ്ടിരുത്തുന്നതെങ്കില്‍ നിങ്ങള്‍ക്ക് സിനിമയില്‍ പിന്നെ എന്താണ് കാണാനുള്ളത്. ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു കൊതിയുണ്ട്. ശോഭന മാമിനെയും ലാലേട്ടനെയും സിനിമയില്‍ കാണണം. എന്താണ് അവര് ചെയ്തിരിക്കുന്നത് എന്ന് അറിയണം എന്നൊക്കെ. അവര്‍ ഇവിടെ വന്നിരുന്നാലും ആ കെമിസ്ട്രി ഉണ്ടാവും. ആ കെമിസ്ട്രി കണ്ട് ആസ്വദിക്കേണ്ടത് സ്ക്രീനില്‍ ആണ്. റിലീസിന് ശേഷം നമ്മളെല്ലാം വളരെ ഹാപ്പി ആയിട്ട് ഇരിക്കുന്ന സമയത്ത് ആണെങ്കില്‍ നമുക്ക് അത് ചെയ്യാം', തരുണ്‍ മൂര്‍ത്തി പറഞ്ഞു.
ഏപ്രിൽ 25 ന് രാവിലെ 10 മണിക്കാണ് സിനിമയുടെ ഫസ്റ്റ് ഷോ ആരംഭിക്കുന്നത്. അതേസമയം അഡ്വാന്‍സ് ബുക്കിംഗില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.