Thudarum Movie Review: തരുൺ മൂർത്തി ഒരുക്കിയ മോഹൻലാൽ ചിത്രം തുടരും തിയേറ്ററുകളിൽ പ്രദർശനം തുടങ്ങി കഴിഞ്ഞു. വലിയ പ്രമോഷനുകളോ ബഹളങ്ങളോ ഇല്ലാതെ എത്തിയ ചിത്രം തിയറ്ററിൽ മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. മോഹൻലാലിലെ നടനെ നഷ്ടമായി എന്ന് പറയുന്നവർക്കുള്ള മറുപടിയാണ് ഈ ചിത്രം എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഞങ്ങളുടെ പഴയ ലാലേട്ടനെ ഇതിൽ കണ്ടു എന്നാണ് പലരും പറഞ്ഞത്. മോഹൻലാലെന്ന നടനെ സ്നേഹിക്കുന്നവരൊന്നാകെ സംവിധായകൻ തരുൺ മൂർത്തിക്ക് നന്ദി പറയുകയാണ്.
ചിത്രത്തിന്റെ തിരക്കഥയൊരുക്കിയ സുനിലും തരുണും പ്രശംസ അർഹിക്കുന്നുവെന്നും പ്രേക്ഷകർ പറയുന്നു. ചിത്രത്തിൽ എടുത്ത് പറയേണ്ട മറ്റൊന്ന് ഇതിലെ സംഗീതമാണ്. ജെയ്ക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.
Also Read: Sarkeet Trailer: ആസിഫ് അലി ചിത്രം 'സർക്കീട്ട്' എത്തുന്നു; മെയ് 8ന് റിലീസ്, ട്രെയിലർ
പ്രേക്ഷക പ്രതികരണങ്ങൾ ഇങ്ങനെ:
മാസ്സ് കാണിക്കാൻ ഒരു മുണ്ടും രണ്ടറ്റവും ചെറുതായി പിരിച്ച് വെച്ച മീശയും തന്നെ ധാരാളമാണ് മോഹൻലാലിന്. അതെ വേഷത്തിൽ തന്നെ മാസിനപ്പുറം ക്ലാസും നൽകാൻ എന്നും അയാൾക്ക് കഴിഞ്ഞിട്ടുണ്ട്...
മോഹൻലാലിലെ നടൻ അഴിഞ്ഞാടി...
കണ്ടെടാ എന്റെ പഴ മോഹൻലാലിനെ...
റെക്കോർഡുകൾ തുടരും...
എത്ര നാളായി മോഹൻലാൽ എന്ന നടനെ കണ്ടിട്ട്.. ഭ്രമരം എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ എന്ന നടന വിസ്മയം തകർത്തു അഭിനയിച്ച സിനിമ... താങ്ക്സ് തരുൺ കൃഷ്ണമുർത്തി.. ഞങ്ങളുടെ മോഹൻലാലിനെ തിരിച്ചു തന്നതിന്....
ഇങ്ങനെ നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത്. എമ്പുരാന്റെ റെക്കോർഡുകളെ മറികടക്കും ചിത്രമെന്നാണ് പ്രേക്ഷക പ്രതീക്ഷ.
15 വർഷങ്ങള്‍ക്കിപ്പുറം മോഹൻലാൽ-ശോഭന ഒന്നിച്ച ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾ സംവിധായകൻ തരുൺ മൂർത്തി മാത്രം എത്തിയിരുന്നത്. എന്ത് കൊണ്ട് ശോഭനയും മോഹൻലാലും പ്രമോഷന് എത്തിയില്ല എന്ന ചോദ്യം ഉയർന്നിരുന്നു. ശേഭനയെയും മോഹൻലാലിനെയും വീണ്ടും ഒരുമിച്ച് കാണുന്നതിന്റെ എക്സ്ക്ലൂസിവിറ്റി നഷ്ടപ്പെടാതിരിക്കാനാണ് ഇരുവരും പ്രമോഷന് വരാതിരിക്കുന്നതെന്നാണ് തരുൺ മൂർത്തി പറഞ്ഞത്. മോഹൻലാൽ-ശോഭന കോംബോയുടെ കെമിസ്ട്രിയും മാജിക്കും കാണേണ്ടത് തിയേറ്ററിൽ ആണെന്നും സിനിമയുടെ റിലീസിന് ശേഷം അഭിനേതാക്കൾ സംസാരിക്കുമെന്നുമാണ് തരുൺ പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.