Thudarum Trailer: ചിരിപ്പിച്ച് തുടങ്ങി, അവസാനത്തെ 20 സെക്കന്റ് സംഭവം സീരിയസായി; 'തുടരും' ത്രില്ലറോ? ട്രെയിലർ

‌രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് നിർമ്മിക്കുന്ന ചിത്രത്തിലൂടെ മോഹൻലാലും ശോഭനയും വീണ്ടും ഒന്നിക്കുന്നു.  

Written by - Zee Malayalam News Desk | Last Updated : Mar 26, 2025, 12:42 PM IST
  • ഫീൽ ​ഗുഡ് ഫാമിലി ചിത്രമെന്നതിലുപരി ഒരു ത്രില്ലർ ആയിരിക്കുമോ ഈ ചിത്രം എന്നാണ് ഇപ്പോൾ പ്രേക്ഷകരുടെ ചിന്ത.
  • ഒരുപാട് നാളുകൾക്ക് ശേഷം മോഹൻലാലിനെ വീണ്ടും ഫുൾ‌ ഫോമിൽ കണ്ടതിന്റെ ത്രില്ലിലാണ് ആരാധകർ.
  • ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.
Thudarum Trailer: ചിരിപ്പിച്ച് തുടങ്ങി, അവസാനത്തെ 20 സെക്കന്റ് സംഭവം സീരിയസായി; 'തുടരും' ത്രില്ലറോ? ട്രെയിലർ

തരുൺ മൂർത്തി ഒരുക്കുന്ന മോഹൻലാൽ ചിത്രമാണ് തുടരും. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. എമ്പുരാന് ശേഷം ആരാധകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമെന്ന് ഈ സിനിമയെ വിശേഷിപ്പിക്കാം. കാത്തിരിപ്പ് വെറുതെയാകില്ല എന്ന സൂചനയാണ് ചിത്രത്തിന്റെ ട്രെയിലർ വ്യക്തമാക്കുന്നത്. ഫീൽ ​ഗുഡ് മൂഡിൽ തുടങ്ങി ഒടുവിൽ കഥയുടെ ​ഗതിമാറുമെന്നതാണ് ട്രെയിലറിൽ കാണുന്നത്. ട്രെയിലറിന്റെ അവസാന 20 സെക്കന്റിൽ സീരിയസ് ആയി മാറുന്നത് കാണാം.

Add Zee News as a Preferred Source

ഫീൽ ​ഗുഡ് ഫാമിലി ചിത്രമെന്നതിലുപരി ഒരു ത്രില്ലർ ആയിരിക്കുമോ ഈ ചിത്രം എന്നാണ് ഇപ്പോൾ പ്രേക്ഷകരുടെ ചിന്ത. ഒരുപാട് നാളുകൾക്ക് ശേഷം മോഹൻലാലിനെ വീണ്ടും ഫുൾ‌ ഫോമിൽ കണ്ടതിന്റെ ത്രില്ലിലാണ് ആരാധകർ. ചിത്രം ഉടൻ തിയേറ്ററുകളിലെത്തും. 

‌രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. മോഹൻലാലും ശോഭനയും വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ആരാധകർ കാണാൻ കാത്തിരുന്ന കോമ്പോയാണ് ഈ ചിത്രത്തിലൂടെ വീണ്ടും എത്തുന്നത്. പല ഷെഡ്യൂളുകളിലായി നൂറ് ദിവസത്തോളമാണ് ചിത്രീകരണം നടന്നത്. ഒക്ടോബർ മാസത്തിലാണ് ചിത്രത്തിൻ്റെ ക്ലൈമാക്സ് ഉൾപ്പെടെയുള്ള പ്രധാന ഷെഡ്യൂൾ ചിത്രീകരിച്ചത്. നവംബർ ഒന്നിനാണ് ചിത്രീകരണം പൂർത്തിയാക്കിയത്. വ്യത്യസ്ഥമായ പല ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. 

Also Read: Alappuzha Gymkhana Trailer: ഇത് വെറും തല്ലുമാലയല്ല, അതുക്കും മേലെ; 'ആലപ്പുഴ ജിംഖാന'യിലെ പിള്ളേരെത്തുന്നു, ട്രെയിലർ

 

ചിത്രം വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസിൽ വലിയതാരനിരയുടെ അകമ്പടിയോടെയാണ് എത്തുക. സാധാരണക്കാരായ ഒരു ടാക്സി ഡ്രൈവറായാണ് മോഹൻലാൽ ഈ ചിത്രത്തിലെത്തുന്നത്. കുടുംബ ജീവിതം നയിക്കുന്ന അദ്ദേഹത്തിൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

കെആർ സുനിലാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. തരുൺ മൂർത്തിയും കെആർ സുനിലും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു. ഛായാഗ്രഹണം- ഷാജികുമാർ. എഡിറ്റിംഗ്- നിഷാദ് യൂസഫ് ഷഫീഖ്. സംഗീതം- ജയ്ക്സ് ബിജോയ്. സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അവന്റിക രഞ്ജിത്, കലാ സംവിധാനം- ഗോകുൽ ദാസ്. മേക്കപ്പ്- പട്ടണം റഷീദ്. കോസ്റ്റ്യൂം ഡിസൈൻ- സമീരാ സനീഷ്. പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൺ പോടുത്താസ്. പിആർഒ- വാഴൂർ ജോസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. 

 

Trending News