പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന കമൽ ഹാസൻ, മണി രത്നം ചിത്രമായിരുന്നു തഗ് ലൈഫ്. 37 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിച്ച ചിത്രമെന്നത് തന്നെയായിരുന്നു പ്രതീക്ഷ. എന്നാൽ റിലീസ് ചെയ്തതും പ്രേക്ഷകർക്ക് നിരാശയാണുണ്ടായിരിക്കുന്നത്. മോശം അഭിപ്രായങ്ങളാണ് ചിത്രത്തിന് തിയേറ്ററിൽ ലഭിക്കുന്നത്.
ഇപ്പോഴിതാ ബോക്സ് ഓഫീസിൽ പരാജയം ആയതിനെ തുടർന്ന് ചിത്രം എത്രയും വേഗം ഒടിടിയിൽ ഇറക്കാനുള്ള പദ്ധതിയാണ്. നെറ്റ്ഫ്ലിക്സാണ് ചിത്രത്തിന്റെ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. തിയേറ്റർ റിലീസ് കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ ചിത്രം ഒടിടിയിലെത്തുമെന്നാണ് സൂചന. ജൂൺ 5നാണ് ചിത്രം തിയേറ്ററിൽ റിലീസ് ചെയ്തത്.
തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, സാന്യ മല്‍ഹോത്ര, സിലമ്പരശൻ, ജോജു ജോർജ്, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് തഗ് ലൈഫ് നിർമിച്ചത്. ഗോകുലം മൂവീസിനായി ഗോകുലം ഗോപാലനാണ് തഗ് ലൈഫ് കേരളത്തിൽ വിതരണത്തിച്ചത്. ഡ്രീം ബിഗ് ഫിലിംസാണ് തഗ് ലൈഫിന്റെ കേരളാ ഡിസ്ട്രിബ്യൂഷൻ പാർട്ണർ.
മണിരത്നത്തിനൊപ്പം എആർ റഹ്മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒന്നിക്കുന്നു. ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് തഗ് ലൈഫിന്റെ ഛായാഗ്രാഹകൻ. ആക്ഷൻ കൊറിയോഗ്രാഫി അൻപറിവ് മാസ്റ്റേഴ്സാണ് ചെയ്യുന്നത്. മേക്കപ്പ്- രഞ്ജിത്ത് അമ്പാടി, പ്രൊഡക്ഷൻ ഡിസൈനർ- ശർമ്മിഷ്ഠ റോയ്, കോസ്റ്റ്യൂം ഡിസൈനർ- ഏകാ ലഖാനി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.