Thug Life OTT Release: തിയേറ്ററിൽ പരാജയം, ഒടിടിയിൽ വിജയിക്കുമോ? 'ത​ഗ് ലൈഫ്' സ്ട്രീമിങ് തുടങ്ങി

കമൽ ഹാസനും മണി രത്നവും 37 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ചിത്രമാണ് തഗ് ലൈഫ്.

Written by - Zee Malayalam News Desk | Last Updated : Jul 3, 2025, 03:20 PM IST
  • ചിത്രം ഒടിടിയിൽ സ്ട്രീമിങ് തുടങ്ങിയിരിക്കുകയാണ്.
  • നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
  • ജൂൺ 5നായിരുന്നു ചിത്രം തിയേറ്ററിൽ റിലീസ് ചെയ്തത്.
Thug Life OTT Release: തിയേറ്ററിൽ പരാജയം, ഒടിടിയിൽ വിജയിക്കുമോ? 'ത​ഗ് ലൈഫ്' സ്ട്രീമിങ് തുടങ്ങി

തിയേറ്ററിൽ പരാജയമായി മാറിയ ചിത്രമാണ് കമൽ ഹാസൻ, മണി രത്നം ഒന്നിച്ച ത​ഗ് ലൈഫ്. 37 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിച്ച ചിത്രത്തിനായി പ്രേക്ഷകർ ഒരുപാട് കാത്തിരുന്നുവെങ്കിലും റിലീസിന് പിന്നാലെ നിരാശയായിരുന്നു ഫലം. ഇപ്പോഴിതാ ചിത്രം ഒടിടിയിൽ സ്ട്രീമിങ് തുടങ്ങിയിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ജൂൺ 5നായിരുന്നു ചിത്രം തിയേറ്ററിൽ റിലീസ് ചെയ്തത്. 

Add Zee News as a Preferred Source

കമൽ ഹാസന് പുറമെ തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, സാന്യ മല്‍ഹോത്ര, സിലമ്പരശൻ, ജോജു ജോർജ്, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്.  

Also Read: Raveendra Nee Evide Movie: അനൂപ് മേനോൻ ചിത്രം 'രവീന്ദ്ര നീ എവിടെ?' തിയേറ്ററുകളിലേക്ക്; ഈ മാസം 18ന് റിലീസ്

രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നായിരുന്നു തഗ് ലൈഫിന്റെ നിർമ്മാണം. ഗോകുലം മൂവീസിനായി ഗോകുലം ഗോപാലനാണ് തഗ് ലൈഫ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. ഡ്രീം ബിഗ് ഫിലിംസായിരുന്നു തഗ് ലൈഫിന്റെ കേരളാ ഡിസ്ട്രിബ്യൂഷൻ പാർട്ണർ.

എആർ റഹ്മാനാണ് സം​ഗീത സംവിധായകൻ. എഡിറ്റർ ശ്രീകർ പ്രസാദും. രവി കെ ചന്ദ്രനാണ് തഗ് ലൈഫിന്റെ ഛായാ​ഗ്രാഹകൻ. ആക്ഷൻ കൊറിയോഗ്രാഫി അൻപറിവ് മാസ്റ്റേഴ്സാണ് ചെയ്തത്. മേക്കപ്പ്- രഞ്ജിത്ത് അമ്പാടി, പ്രൊഡക്ഷൻ ഡിസൈനർ- ശർമ്മിഷ്ഠ റോയ്, കോസ്റ്റ്യൂം ഡിസൈനർ- ഏകാ ലഖാനി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News