രോഹിത്ത് വിഎസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂൾ ചെല്ലാനത്ത് പുരോഗമിക്കുകയാണ്.

ആസിഫ് അലി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ടിക്കി ടാക്ക'. ആസിഫിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രമാണിത്. ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂൾ ചെല്ലാനത്ത് പുരോഗമിക്കുകയാണ്. രോഹിത്ത് വീ.എസ് ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. കള എന്ന സിനിമയ്ക്ക് ശേഷം രോഹിത്തൊരുക്കുന്ന ചിത്രമാണിത്.
ഒരു ആക്ഷൻ എന്റർടെയ്നർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ ഇന്തോനേഷ്യയിൽ നിന്നുള്ള ഉദേ നൻസ് എന്ന ഫൈറ്റ് മാസ്റ്ററാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. 'ദ് റെയ്ഡ് റിഡെംപ്ഷൻ' എന്ന ഹോളിവുഡ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയ ഫൈറ്റ് മാസ്റ്ററാണ് ഉദേ നൻസ്.
സിനിമയ്ക്ക് വേണ്ടിയുള്ള സ്റ്റണ്ട് പരിശീലനത്തിനിടെ ആസിഫിന്റെ മുട്ടുകാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് താരം അഞ്ച് മാസത്തോളം വിശ്രമത്തിലായിരുന്നു. ഇതിന് ശേഷമാണ് വീണ്ടും ചിത്രത്തിൽ റീജോയിൻ ചെയ്തിരിക്കുന്നത്. ഹരിശ്രീ അശോകൻ, നസ്ലിൻ, ലുക്മാൻ അവറാൻ, വാമിക ഖബ്ബി, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
ആസിഫിന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമാണ് ടിക്കി ടാക്ക. തന്റെ കെ.ജി.എഫ് ആണ് ഈ ചിത്രം എന്നാണ് ടിക്കി ടാക്കയെ കുരിച്ച് ആസിഫ് ഒരു അബിമുഖത്തിൽ പറഞ്ഞത്. ഇത് വൈറലാകുകയും ചെയ്തിരുന്നു. കേരളത്തിന് അകത്തും പുറത്തുമായി വ്യത്യസ്ത ലൊക്കേഷനുകളിൽ 120 ദിവസമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്. ചിത്രത്തിൽ ആസിഫ് വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുമെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.