'എന്‍റെ ഉമ്മാന്‍റെ പേര്' പുറത്തുവിട്ട് ടോവിനോ

''എന്‍റെ ഉമ്മാന്‍റെ പേര്'' എന്നാണ് ചിത്രത്തിന്‍റെ ടൈറ്റില്‍.

Last Updated : Oct 13, 2018, 11:01 AM IST
'എന്‍റെ ഉമ്മാന്‍റെ പേര്' പുറത്തുവിട്ട് ടോവിനോ

ടോവിനോ തോമസ്‌, ഉര്‍വശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജോസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.

''എന്‍റെ ഉമ്മാന്‍റെ പേര്'' എന്നാണ് ചിത്രത്തിന്‍റെ ടൈറ്റില്‍. തന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ ടൊവിനോ തന്നെയാണ് പോസ്റ്ററും വിവരങ്ങളും ആരാധകരുമായി പങ്കു വെച്ചിരിക്കുന്നത്. 

ആന്‍റോ ജോസഫ് ഫിലിം കമ്പനിയും, അല്‍ തരി മൂവിസിന്‍റെയും ബാനറില്‍ ആന്‍റോ ജോസഫും, സി ആര്‍ സലിമും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശരത് ആര്‍ നാഥും  ജോസ് സെബാസ്റ്റ്യനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ജോര്‍ഡി പ്ലാന്നേല്‍ ക്ലോസയാണ്. എഡിറ്റി൦ഗ് മഹേഷ് നാരായണനും, സംഗീതം ഗോപി സുന്ദറുമാണ് നിര്‍വഹിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് കണ്ണൂരില്‍ പുരോഗമിക്കുകയാണ്.

 

Trending News