)
ഈ വർഷത്തെ ഏറ്റവും മികച്ച രണ്ട് ചിത്രങ്ങളായിരുന്നു ലോക ചാപ്റ്റർ 1: ചന്ദ്രയും കാന്താര ചാപ്റ്റർ 1 എന്ന ചിത്രവും. ബോക്സ് ഓഫീസിൽ വൻ ഹിറ്റായി മാറിയ ഈ രണ്ട് ചിത്രവും പ്രേക്ഷകർ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ചിത്രങ്ങൾ കൂടിയാണ്. തിയേറ്ററിലെ അതിഗംഭീര യാത്രയ്ക്ക പിന്നാലെ ഇപ്പോൾ ഈ രണ്ട് ചിത്രങ്ങളും ഒരേ ദിവസം ഒടിടിയിൽ എത്തിയിരിക്കുകയാണ്.
കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രമായി എത്തിയ ലോക സകല റെക്കോർഡുകളും തകർത്താണ് കേരളത്തിലും പുറത്തും ഹിറ്റ് സ്വന്തമാക്കിയത്. ബോക്സ് ഓഫീസിൽ 300 കോടി കടന്നിരുന്നു ചിത്രം. ഒരു സ്ത്രീ കഥാപാത്രം ലീഡ് റോളിലെത്തി ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച് മറ്റൊരു ചിത്രം മലയാളത്തിനില്ല. നസ്ലെൻ, ടൊവിനോ തോമസ്, ദുൽഖർ സൽമാൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
അഞ്ച് ഭാഗങ്ങളായി ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തു.
Lokah Chapter 1: Chandra is now streaming exclusively on JioHotstar. @DQsWayfarerFilm @dulQuer @kalyanipriyan @naslen__ @NimishRavi @SanthyBee#Lokah #LokahChapter1 #Wayfarerfilms #DulquerSalmaan #DominicArun #KalyaniPriyadarshan #Naslen #SuperheroFantasy #Lokahthefilm… pic.twitter.com/PQscs9ThD5
— JioHotstar Malayalam (@JioHotstarMal) October 30, 2025
ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസ് നിർമ്മിച്ച ചിത്രം ജിയോ ഹോട്ട്സ്റ്റാറിലാണ് സ്ട്രീം ചെയ്യുന്നത്. അരുൺ ഡൊമിനിക് ആണ് ചിത്രത്തിന്റെ സംവിധായകൻ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും വമ്പൻ തരംഗമായി മാറി പാൻ ഇന്ത്യൻ ഹിറ്റ് കൂടിയായി മാറി ലോക. കേരളത്തിന്റെ പുരാണങ്ങളിലെയും കെട്ടുകഥകളിലെയും ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഡൊമിനിക് അരുൺ ചിത്രം രചിച്ചത്.
ഋഷഭ് ഷെട്ടി ഒരുക്കിയ ദൃശ്യ വിസ്മയമായിരുന്നു ‘കാന്താര ചാപ്റ്റർ 1’. തിയേറ്ററിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. അടുത്ത ദേശീയ അവാർഡിനുള്ളത് എന്നായിരുന്നു സിനിമ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനും പറഞ്ഞത്. ഒക്ടോബർ 2നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. വമ്പൻ കളക്ഷനാണ് ചിത്രം നേടിയത്.
ഇപ്പോഴിതാ ചിത്രം ഒടിടിയിലെത്തിയിരിക്കുകയാണ്. തിയേറ്ററിൽ റിലീസ് ചെയ്ത് ഒരു മാസം പൂർത്തിയാകും മുൻപ് തന്നെ ചിത്രം ഒടിടിയിലേക്ക് എത്തി. ആമസോൺ പ്രൈമിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ സ്ട്രീമിങ്ങുണ്ട്.
the legend has returned to where it all began #KantaraALegendChapter1OnPrime, Watch Now https://t.co/4436k7xZud@hombalefilms @KantaraFilm @shetty_rishab @VKiragandur @ChaluveG @rukminitweets @gulshandevaiah #ArvindKashyap @AJANEESHB @HombaleGroup pic.twitter.com/3fXWKbOA2w
— prime video (@PrimeVideo) October 30, 2025
ഋഷഭ് ഷെട്ടി തന്നെ ലീഡ് റോളിലെത്തിയ ചിത്രത്തിൽ രുക്മിണി വസന്ത്, ജയറാം, ഗുൽഷൻ ദേവയ്യ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നു. അർവിന്ദ് കശ്യപ് ആണ് ക്യാമറ കൈകാര്യം ചെയ്തത്. സംഗീതം ഒരുക്കിയത് ബി. അജനീഷ് ലോക്നാതാണ്. പ്രൊഡക്ഷൻ ഡിസൈൻ ചെയ്യ്തിരിക്കുന്നത് വിനേഷ് ബംഗ്ലാൻ. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടുർ നിർമ്മിച്ചതാണ് കാന്താര ചാപ്റ്റർ 1.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.