'ഞാൻ വേറൊരു കഥ പറയട്ടെ,' സര്‍പ്രൈസ് കഥാപാത്രത്തെ പരിചയപ്പെടുത്തി ടോവിനോ

Last Updated : Sep 29, 2017, 04:46 PM IST
'ഞാൻ വേറൊരു കഥ പറയട്ടെ,' സര്‍പ്രൈസ് കഥാപാത്രത്തെ പരിചയപ്പെടുത്തി ടോവിനോ

നവാഗതനായ ഡോമിനിക് അരുണ്‍ സംവിധാനം ചെയ്ത ടോവിനോ ചിത്രം 'തരംഗം' തിയ്യറ്ററുകളിലെത്തി. പരീക്ഷണചിത്രമായ 'തരംഗ'ത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ആഖ്യാനരീതിയിലും കഥാപാത്രസൃഷ്ടിയിലും പുതുമ നിലനിറുത്തുന്ന ചിത്രത്തെ കുറിച്ചുള്ള രസകരമായ വിശേഷം ടോവിനോ തോമസ് ഫെയ്സ്ബുക്കിലൂടെ പങ്കു വച്ചു. ചിത്രത്തില്‍ അതിഥി താരമായി ഉണ്ണി മുകുന്ദനും എത്തുന്നുവെന്നതാണ് ആ വിശേഷം. 

"ഞാൻ വേറൊരു കഥ പറയട്ടെ 'രഘു കഥ' !!...", എന്ന മുഖവുരയോടെയാണ് ടോവിനോയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഉണ്ണി മുകുന്ദനെ ചിത്രീകരിക്കുന്ന പോസ്റ്ററും ടോവിനോ ഷെയര്‍ ചെയ്തു. 

കാക്കമുട്ടൈ, വിസാരണൈ, നാനും റൗഡി താന്‍, അമ്മാ കണക്ക് എന്നീ തമിഴ് സിനിമകള്‍ക്ക് ശേഷം ധനുഷിന്റെ നിമാണക്കമ്പനിയായ 'വണ്ടര്‍ബാര്‍ ഫിലിംസ്' മലയാളത്തിലാദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് 'തരംഗം'. 'ദ ക്യൂരിയസ് കേസ് ഓഫ് കള്ളന്‍ പവിത്രന്‍' എന്ന ടാഗ് ലൈനോടു കൂടി എത്തുന്ന ചിത്രം വിഗ്രഹമോഷണം അന്വേഷിക്കുന്ന പോലീസ് സംഘത്തിലൂടെയാണ് വികസിക്കുന്നത്. എസ്.ഐ പത്മനാഭന്‍ പിള്ള എന്ന കാഥാപാത്രത്തെയാണ് ടോവിനോ അവതരിപ്പിക്കുന്നത്. 

ടൊവിനോ, ബാലു വർഗീസ്, അലൻസീയർ, ഷമ്മി തിലകൻ, അച്ചുതാന്ദൻ, ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, മനോജ് കെ. ജയന്‍ എന്നിവര്‍ക്കൊപ്പം പുതുമുഖങ്ങളായ ശാന്തി ബാലചന്ദ്രനും നിത്യ അയ്യരും പ്രധനവേഷങ്ങളിലെത്തുന്നു. 

പ്രിറിലീസ് ടീസര്‍ കാണാം. 

More Stories

Trending News