Pallichattambi Movie: വീണ്ടും ട്രെൻഡ് ആകാൻ ജേക്ക്സ് ബിജോയ്- ടൊവിനോ കോംബോ; 'പള്ളിച്ചട്ടമ്പി'യിലെ ആദ്യ ഗാനം ‘കാട്ടുചെമ്പകം’ പുറത്തിറങ്ങി

Tovino Thomas: ബോളിവുഡിലെ ട്രെൻഡിങ് ഗായകൻ വിശാൽ മിശ്ര മലയാളത്തിൽ ആദ്യമായി ആലപിക്കുന്ന ‘കാട്ടുചെമ്പകം’ എന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.

Written by - Roniya Baby | Last Updated : Feb 13, 2026, 03:11 PM IST
  • സംവിധായകൻ ഡിജോ ജോസ് ആന്റണിയും ജേക്ക്സ് ബിജോയിയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ‘പള്ളിച്ചട്ടമ്പി’
  • മലയാളത്തിലെ മറ്റു നിരവധി പ്രമുഖ താരങ്ങളും പള്ളിച്ചട്ടമ്പിയിൽ അണിനിരക്കുന്നു
Pallichattambi Movie: വീണ്ടും ട്രെൻഡ് ആകാൻ ജേക്ക്സ് ബിജോയ്- ടൊവിനോ കോംബോ; 'പള്ളിച്ചട്ടമ്പി'യിലെ ആദ്യ ഗാനം ‘കാട്ടുചെമ്പകം’ പുറത്തിറങ്ങി

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ്‌ ആന്റണി സംവിധാനം ചെയ്യുന്ന ‘പള്ളിച്ചട്ടമ്പി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഹിറ്റ് മ്യൂസിക്ക് മേക്കർ ജേക്ക്സ് ബിജോയ് ആണ് സംഗീതം നൽകിയിരിക്കുന്നത്. ബോളിവുഡിലെ ട്രെൻഡിങ് ഗായകൻ വിശാൽ മിശ്ര മലയാളത്തിൽ ആദ്യമായി ആലപിക്കുന്ന ‘കാട്ടുചെമ്പകം’ എന്ന ഗാനമാണ് പുറത്തുവിട്ടത്. വിശാൽ മിശ്രയോടൊപ്പം ആവണി മൽഹാരും ചേർന്നാണ് ‘കാട്ടുചെമ്പകം’ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. 

Add Zee News as a Preferred Source

ഗാനത്തിന്റെ വരികൾ കൈതപ്രത്തിന്റേതാണ്. 2025ലെ സൂപ്പർഹിറ്റ് ഗാനമായ ‘മിന്നൽവള’യ്ക്ക് ശേഷം ജേക്ക്സ് ബിജോയിയും കൈതപ്രവും ടൊവിനോയും വീണ്ടും ഒന്നിക്കുന്ന ഗാനമെന്ന പ്രത്യേകതയുമുണ്ട്. ഇത്തവണ വാലന്റൈൻസ് ഡേ സ്പെഷ്യലായി ഇറങ്ങിയ ഈ ഗാനം ട്രെൻഡ് ആകുമെന്നാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങൾ. ഗാന രംഗത്തിൽ ടോവിനോയ്ക്കൊപ്പം നായിക കയാദു ലോഹറും എത്തുന്നുണ്ട്.

ബോളിവുഡിലും ദക്ഷിണേന്ത്യയിലും ഒരു പോലെ ശ്രദ്ധ നേടുന്ന ഗായകനാണ് വിശാൽ മിശ്ര. വിശാൽ മിശ്രയാണ് റിലീസിന് തയ്യാറെടുക്കുന്ന ദളപതി വിജയുടെ ഏറ്റവും പുതിയ ചിത്രമായ ‘ജനനായകനി’ലെ ‘ഒരു പേരെ വരലാർ’ എന്ന സൂപ്പർ ഹിറ്റ് ഗാനം ആലപിച്ചതും. കൽക്കി, ഫോറൻസിക്, ഐഡന്റിറ്റി, നരിവേട്ട എന്നീ ടോവിനോ തോമസ് ചിത്രങ്ങൾക്ക് വേണ്ടി ജേക്ക്സ് ബിജോയ് ആണ് സം​ഗീതം ഒരുക്കിയത്.

തുടർച്ചയായി ഹിറ്റ് ട്രാക്കുകൾ മാത്രം സമ്മാനിച്ചുകൊണ്ടിരിക്കുന്ന ജേക്ക്സ് ബിജോയ് ഇപ്പോൾ മലയാള സിനിമയിലെ കറന്റ് സെൻസേഷനായ സംഗീത സംവിധായകനാണ്. ഈയിടെ ആരാധകരുമായി സംവദിക്കുന്നതിനടയിൽ ബോളിവുഡ് സൂപ്പർ താരം രൺബീർ കപൂർ 'ലോക'യിലെ ജേക്ക്‌സ് ബിജോയിയുടെ മ്യൂസിക്കിനെ പറ്റി എടുത്ത് പറഞ്ഞതും ശ്രദ്ധേയമായിരുന്നു.

സംവിധായകൻ ഡിജോ ജോസ് ആന്റണിയും ജേക്ക്സ് ബിജോയിയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. ക്വീൻ, ജന ഗണ മന, മലയാളി ഫ്രം ഇന്ത്യ എന്നീ മൂന്ന് മുൻ ചിത്രങ്ങളിലും ട്രെൻഡിങ്ങായ ചാർട്ട്‌ബസ്റ്റർ ഗാനങ്ങൾ ഒരുക്കിയ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതിൽ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയാണുള്ളത്.

പള്ളിച്ചട്ടമ്പിയിൽ മലയാളത്തിലെ മറ്റു നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നു. 'പള്ളിച്ചട്ടമ്പി'യുടെ രചന നിർവഹിച്ചിരിക്കുന്നത് ഹിറ്റ് തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബുവാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം ടിജോ ടോമിയാണ് നിർവഹിച്ചിരിക്കുന്നത്. വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫൽ, ബ്രിജീഷ് എന്നിവർക്കൊപ്പം സി ക്യൂബ് ബ്രോസ് എന്റർടൈന്മെന്റ് എന്ന ബാനറിൽ ചാണുക്യ ചൈതന്യ ചരൺ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രം ഏപ്രിൽ ഒമ്പതിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ അഞ്ച് ഭാഷകളിൽ പ്രദർശനത്തിനെത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.

...Read More

Trending News