ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രമാണ് നരിവേട്ട. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. നരിവേട്ടയുടെ എഡിറ്റിംഗ് വർക്കുകൾ അവസാന ഘട്ടത്തിലാണ്. ചിത്രം എത്രയും വേഗത്തിൽ പ്രേക്ഷകരിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ.
ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റ് ചിത്രങ്ങളായ എ ആർ എം, മാളികപ്പുറം, ടർബോ, മാർക്കോ, രേഖാചിത്രം എന്നിവയുടെ എഡിറ്റർ ആയ ഷമീർ മുഹമ്മദ് ആണ് നരിവേട്ടയുടെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത്. ഷമീർ മുഹമ്മദിന്റെ അമ്പതാമത്തെ ചിത്രമാണ് 'നരിവേട്ട'. സ്‌പോട്ട് എഡിറ്ററായി തുടക്കം കുറിച്ച ഷമീർ മുഹമ്മദ് സിനിമാ എഡിറ്റിങ് മേഖലയില്‍ സ്വന്തം സ്ഥാനം കണ്ടെത്തി. നിർമാതാവായും തിളങ്ങി. ഇതിനിടയില്‍ വമ്പന്‍ ചിത്രങ്ങളുടെ എഡിറ്ററായി.
ടോവിനോ തോമസിന്റെ ജന്മദിനത്തിൽ പുറത്തിറക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉൾപ്പെടെയുള്ള ചിത്രത്തിന്റെ പോസ്റ്ററുകൾ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസനും യുഎഇയിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ALSO READ: ന്യൂയോർക്കിൽ ഖുറേഷി എബ്രഹാം; ആവേശത്തിൽ ആരാധകർ
കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് തിരക്കഥ രചിച്ചിരിക്കുന്നു. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ മാസമാണ് പൂർത്തിയായത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന അപ്ഡേറ്റുകൾ സൂചിപ്പിക്കുന്നത്.
മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടമാണ് നരിവേട്ടയെന്നാണ് ടോവിനോ തോമസ് ചിത്രത്തെ കുറിച്ച് പറഞ്ഞത്. ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു മികച്ച ചിത്രമായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. ബിഗ് ബജറ്റ് ചിത്രം നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാളത്തിലെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.
സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻഎം ബാദുഷ. ഛായാഗ്രഹണം- വിജയ്. സംഗീതം- ജേക്സ് ബിജോയ്. എഡിറ്റർ- ഷമീർ മുഹമ്മദ്. ആർട്ട്- ബാവ. കോസ്റ്റ്യൂം- അരുൺ മനോഹർ. മേക്കപ്പ്- അമൽ സി ചന്ദ്രൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ. പ്രൊജക്റ്റ് ഡിസൈനർ- ഷെമി ബഷീർ. സൗണ്ട് ഡിസൈൻ- രംഗനാഥ് രവി. പിആർഒ ആൻഡ് മാർക്കറ്റിംഗ്- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.