Narivetta Ott Streaming: 'നരിവേട്ട' ഒടിടിയിൽ സ്ട്രീമിങ് തുടങ്ങി; എവിടെ കാണാം?

സോണി ലിവിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ടൊവിനോയുടെ കരിയറിലെ തന്നെ മികച്ച ചിത്രമാണിത്.   

Written by - Zee Malayalam News Desk | Last Updated : Jul 10, 2025, 08:21 PM IST
  • ടൊവിനോ തോമസ് നായകനായ ചിത്രം സംവിധാനം ചെയ്തത് അനുരാജ് മനോഹർ ആണ്.
  • ടൊവിനോയുടെ കരിയർ ബെസ്റ്റ് പ്രകടനമാണ് സിനിമയിലേതെന്നായിരുന്നു പ്രേക്ഷകരുടെ അഭിപ്രായം.
  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിന്‍ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.
Narivetta Ott Streaming: 'നരിവേട്ട' ഒടിടിയിൽ സ്ട്രീമിങ് തുടങ്ങി; എവിടെ കാണാം?

ഒരു തുണ്ട് ഭൂമിക്കായി ആദിവാസികൾ നടത്തിയിട്ടുള്ള സമരവും പൊലീസ് വെടിവെപ്പും പോലുള്ള ചരിത്ര സംഭവങ്ങളെ അനുസ്മരിപ്പിക്കുന്ന ചിത്രമാണ് നരിവേട്ട. തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണങ്ങൾ നേടിയ ചിത്രം ഇതാ ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്. സോണി ലിവ് ആണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിട്ടുള്ളത്. 

Add Zee News as a Preferred Source

ടൊവിനോ തോമസ് നായകനായ ചിത്രം സംവിധാനം ചെയ്തത് അനുരാജ് മനോഹർ ആണ്. ടൊവിനോയുടെ കരിയർ ബെസ്റ്റ് പ്രകടനമാണ് സിനിമയിലേതെന്നായിരുന്നു പ്രേക്ഷകരുടെ അഭിപ്രായം. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിന്‍ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. വർഗീസ് പീറ്റർ എന്ന സാധാരണക്കാരനായ പൊലീസ് കോൺസ്റ്റബിളിന്‍റെ ഔദ്യോഗിക ജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും കഥ പറയുന്ന ചിത്രമാണിത്. 

 

സുരാജ് വെഞ്ഞാറമൂടിന്റെയും പ്രശസ്‍ത തമിഴ് സംവിധായകനും നടനുമായ ചേരന്റെയും അഭിനയവും പ്രത്യേക കൈയ്യടി നേടിയിരുന്നു. മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം' എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച ആര്യാസലിം, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ചു.

Also Read: Aadu 3 Update: 'ആട് 3' ടൈം ട്രാവലോ? ബജറ്റ് ആദ്യ രണ്ട് ഭാ​ഗങ്ങൾക്കും മുകളിൽ; മൂന്നാം ഭാ​ഗം പ്രേക്ഷക പ്രതീക്ഷകൾക്കും മേലെ?

വലിയ ക്യാൻവാസിൽ വൻ ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രമാണ് നരിവേട്ട. മെയ് 16ന് ആണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ. ഛായാഗ്രഹണം- വിജയ്. സംഗീതം- ജേക്സ് ബിജോയ്. എഡിറ്റർ- ഷമീർ മുഹമ്മദ്. ആർട്ട്‌- ബാവ. വസ്ത്രാലങ്കാരം- അരുൺ മനോഹർ. മേക്കപ്പ്- അമൽ സി ചന്ദ്രൻ. പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ. പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ. പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ. സൗണ്ട് ഡിസൈൻ- രംഗനാഥ്‌ രവി. പിആർഒ ആൻഡ് മാർക്കറ്റിംഗ്- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ. സൗണ്ട് മിക്സ്- വിഷ്ണു പിസി. സ്റ്റിൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ. ഡിസൈൻസ്- യെല്ലോടൂത്ത്. മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News