ദ മോഷൻ പിക്ചർ ഡെവലപ്മെന്റ് ഫൗണ്ടേഷൻ ആർഒസിയുടെ ഭാഗമായി തായ്പേയ് ഗോൾഡൻ ഹോഴ്സ് ഫന്റാസ്റ്റഇക് ഫിലിം ഫെസ്റ്റിവലിൽ (ടിജിഎച്ച്എഫ്എഫ്) ടോവിനോ ചിത്രം അജയന്റെ രണ്ടാം മോഷണം (എആർഎം) പ്രദർശിപ്പിച്ചു. തായ്പേയിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള ചിത്രമാണിത്. തായ്പേയിലെ ടൈറ്റാൻ തിയേറ്ററിൽ പ്രദർശിപ്പിച്ച ചിത്രം എല്ലാ പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ചു.
ചിത്രത്തിലെ നായകൻ ടോവിനോയും സംവിധായകൻ ജിതിൻലാലും വലിയ കയ്യടി നേടി. ഇംഗ്ലീഷ്, ചൈനീസ് സബ്‌ടൈറ്റിലുകളുടെ സഹായത്തോടെയാണ് ചിത്രം പ്രദർശിപ്പിച്ചത്. ചിത്രത്തിലെ നർമ്മ മുഹൂർത്തങ്ങളും കേളു, മണിയൻ, അജയൻ തുടങ്ങിയ കഥാപാത്രങ്ങളുടെ വൈകാരിക മുഹൂർത്തങ്ങളും തായ്‌വാനീസ് പ്രേക്ഷകർ ഏറ്റെടുത്തു.
ടോവിനോ, സുജിത് നമ്പ്യാർ, ദിബു നൈനാൻ, ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ജിതിൻ ലാൽ, സുരഭി ലക്ഷ്മി എന്നിവർക്കൊപ്പം മോഹൻലാലിന്റെ ശബ്ദവും തികഞ്ഞ ഹർഷാരവത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. തായ്‌വാനീസ് പ്രേക്ഷകർക്ക് നാടോടിക്കഥയുടെയും പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും സംഗീതത്തിന്റെയും പുതിയ കാഴ്ചാനുഭവങ്ങളാണ് ഈ സിനിമ നൽകിയത്.
ചൈനീസ്, കൊറിയൻ ഡ്രാമകളും ഇംഗ്ലീഷ് സിനിമകളും കൂടുതലായി കാണുന്ന, ഇന്ത്യൻ സിനിമ എന്നാൽ ബോളിവുഡ് ആണെന്ന് മാത്രം മനസിലാക്കിയ നിരവധി പ്രേക്ഷകർക്ക് മുൻപിലാണ് അജയന്റെ രണ്ടാം മോഷണം ഇത്തവണ ചരിത്രം തിരുത്തിക്കുറിക്കാൻ എത്തിയത്. നടൻ ടോവിനോ തോമസിനും സംവിധായകൻ ജിതിൻലാലിനും വലിയ സ്വീകരണമാണ് പ്രേക്ഷകർ നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









