Narivetta Movie: നരിവേട്ട ഓർമിപ്പിക്കുന്നത് മുത്തങ്ങയുടെ ഭൂത-വർത്തമാന കാലം

Narivetta Movie Review: പി എസ് സി വഴി ലഭിച്ച പോലീസ് കോൺസ്റ്റബിൾ ജോലിയിലേക്ക് ഒട്ടും ഇഷ്ടമില്ലാതെ പ്രവേശിക്കേണ്ടിവരുന്ന വർ​ഗീസ് പീറ്റർ എന്ന നായക കഥാപാത്രത്തെയാണ് ടോവിനോ തോമസ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : May 25, 2025, 08:07 PM IST
  • നിരൂപക പ്രശംസകൾ നേടിയ 'നരിവേട്ട' ബോക്സ് ഓഫീസിലും വേട്ട തുടരുകയാണ്
  • 'നരിവേട്ട'യിലെ കഥാപാത്രം ടോവിനോയുടെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആണെന്നാണ് പ്രേക്ഷകാഭിപ്രായം
Narivetta Movie: നരിവേട്ട ഓർമിപ്പിക്കുന്നത് മുത്തങ്ങയുടെ ഭൂത-വർത്തമാന കാലം

അനുരാജ് മനോഹർ സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായെത്തിയ നരിവേട്ട മികച്ച അഭിപ്രായവുമായി പ്രദർശനം തുടരുകയാണ്. അബിൻ ജോസഫ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പി എസ് സി വഴി ലഭിച്ച പോലീസ് കോൺസ്റ്റബിൾ ജോലിയിലേക്ക് ഒട്ടും ഇഷ്ടമില്ലാതെ പ്രവേശിക്കേണ്ടിവരുന്ന ടോവിനോയുടെ കഥാപാത്രമായ വർ​ഗീസ് പീറ്ററാണ് ചിത്രത്തിലെ നായകൻ.

Add Zee News as a Preferred Source

പൊലീസ് ജോലിക്ക് താത്പര്യമില്ലാതെ പോകേണ്ടി വരുന്ന വർഗീസിന് മുത്തങ്ങ സമരത്തിൽ പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ ചുമതല ലഭിക്കുന്നത് മുതലാണ് ചിത്രത്തിന്റെ ​ഗതി മാറുന്നത്. സമരക്കാർക്ക് സംരക്ഷണം ഒരുക്കുകയാണോയെന്ന് ആദ്യം ചിന്തിക്കുന്ന വർഗീസിന് പിന്നീട് അത് തന്റെയും കൂടി സമരമാകുന്നിടത്താണ് സിനിമ പൂർത്തിയാകുന്നത്.

കേരളത്തിന്റെ സാമൂഹിക –രാഷ്ട്രീയ ചരിത്രത്തിൽ വേറുമൊരു സ്ഥലപ്പേരിൽ മാത്രമൊതുങ്ങുന്നതല്ല മുത്തങ്ങ ഭൂസമരങ്ങൾ എന്ന് ഓർമ്മപ്പെടുത്തികൊണ്ടാണ് നരിവേട്ടയുടെ കഥ മുന്നോട്ട് പോകുന്നത്. നിരൂപക പ്രശംസകൾ നേടി ആഗോളതലത്തിൽ ബോക്സ് ഓഫീസിലും വേട്ട തുടരുകയാണ് 'നരിവേട്ട'.

നടന്ന സംഭവങ്ങളെ സിനിമാറ്റിക്ക് എലമെന്റ് ചേർത്തൊരുക്കിയ നരിവേട്ടയിലെ കഥാപാത്രം ടോവിനോയുടെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആണെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. അജയന്റെ രണ്ടാം മോഷണം എന്ന സിനിമക്ക് ശേഷം ടോവിനോയുടേതായി പുറത്തിറങ്ങിയ ഹിറ്റ് ചിത്രം കൂടിയാണിത്. തമിഴ് നടനും സംവിധായകനുമായ ചേരനും ചിത്രത്തിൽ സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

മലയാളത്തിൽ ചേരന്റെ ആദ്യ ചിത്രമാണ് നരിവേട്ട. സുരാജ് വെഞ്ഞാറമൂട്, ആര്യ സലിം, റിനി ഉദയകുമാര്‍, പ്രിയംവദ കൃഷ്ണന്‍ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസൻ, ടിപ്പു ഷാൻ എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ജേക്സ് ബിജോയിയുടെ പശ്ചാത്തലസം​ഗീതമാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. അബിന്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പം നിന്ന് ഒരു സിംഫണി തന്നെയാണ് ജേക്സ് ബിജോയ് തീർത്തത്. ഛായാഗ്രഹണം നിര്‍വഹിച്ച വിജയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട്‌ ചെയ്ത ബാവ എന്നിവരും തങ്ങളുടെ ഭാ​ഗം ​ഗംഭീരമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News