Narivetta Movie Trailer: 'ഇറങ്ങി വാ പോലീസേ..' ത്രില്ലടിപ്പിച്ച് 'നരിവേട്ട'; ട്രെയ്‌ലർ പുറത്തിറക്കി ദുൽഖർ സൽമാൻ

Narivetta Movie Trailer Released: സസ്പെന്‍സ് നിലനിര്‍ത്തി പ്രേക്ഷകരിൽ ആകാംഷയുണർത്തുന്ന വിധത്തിലാണ് അണിയറ പ്രവർത്തകർ ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 24, 2025, 09:57 PM IST
  • 'നരിവേട്ട' ട്രെയ്‌ലർ പുറത്തിറക്കി
  • ദുൽഖർ സൽമാനാണ് ട്രെയ്ലർ റിലീസ് ചെയ്തത്
Narivetta Movie Trailer: 'ഇറങ്ങി വാ പോലീസേ..' ത്രില്ലടിപ്പിച്ച് 'നരിവേട്ട'; ട്രെയ്‌ലർ പുറത്തിറക്കി ദുൽഖർ സൽമാൻ

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസ് ചെയ്തു. നടൻ ദുൽഖർ സൽമാൻ ആണ് ട്രെയ്ലർ റിലീസ് ചെയ്തത്. ചിത്രത്തിന്‍റെ പശ്ചാത്തലം അനാവരണം ചെയ്യാതെ സസ്പെന്‍സ് നിലനിര്‍ത്തി പ്രേക്ഷകരിൽ ആകാംഷ നിറയ്ക്കുന്ന വിധത്തിലാണ് അണിയറ പ്രവർത്തകർ ട്രെയ്ലർ ഒരുക്കിയിരിക്കുന്നത്.

ഏറെ ത്രില്ലടിപ്പിക്കുന്ന ഒരു പൊളിറ്റിക്കൽ കഥയാണ് ചിത്രമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. യഥാർത്ഥ സംഭവങ്ങളും ചില പോലീസ് കേസുകളുമായും സിനിമയ്ക്ക് സാമ്യതകളുണ്ടെന്നാണ് സൂചന. താരങ്ങളുടെ പ്രകടനം, ഛായാഗ്രഹണം, എഡിറ്റിംഗ്, സംഗീതം തുടങ്ങിയ മേഖലകളിലും ട്രെയ്‌ലർ മികവു പുലർത്തുന്നു.

ഉദ്വേഗഭരിതമായ നിമിഷങ്ങളിലൂടെ സഞ്ചരിക്കുന്ന കഥയാണ് ചിത്രം പറയുന്നതെന്ന സൂചനയാണ് ട്രെയ്ലർ നൽകുന്നത്. ടൊവിനോ തോമസ് വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളായാണ് ചിത്രത്തിലെത്തുന്നത്. സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രമായെത്തുമ്പോൾ ചേരൻ ഡി.ഐ.ജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

പൂർണമായും പൊലീസ് പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വലിയൊരു ദൗത്യത്തിൽ പങ്കെടുക്കേണ്ടി വരുന്ന കഥാപാത്രങ്ങളാണിവർ. മേയ് 16ന് 'നരിവേട്ട' തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ടയുടെ നിർമാണം.

കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് 'നരിവേട്ട'യുടെ തിരക്കഥ രചിച്ചിരിക്കുന്നത്. തമിഴ് നടനും സംവിധായകനുമായ ചേരൻ്റെ ആദ്യ മലയാള ചിത്രമാണ് നരിവേട്ട. ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

ചിത്രത്തിലെ ‘മിന്നൽവള..' എന്ന ഗാനം സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആണ്. ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് കൈതപ്രമാണ്. ജേക്സ് ബിജോയ് ആണ് നരിവേട്ടയുടെ സംഗീത സംവിധായകൻ. സിദ്ധ് ശ്രീറാമും സിതാര കൃഷ്ണകുമാറുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ. ഛായാഗ്രഹണം- വിജയ്. സംഗീതം- ജേക്സ് ബിജോയ്. എഡിറ്റർ- ഷമീർ മുഹമ്മദ്. ആർട്ട്‌- ബാവ. വസ്ത്രാലങ്കാരം- അരുൺ മനോഹർ.

മേക്കപ്പ് - അമൽ സി ചന്ദ്രൻ. പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ. പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ. പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ. സൗണ്ട് ഡിസൈൻ - രംഗനാഥ്‌ രവി. പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ. സൗണ്ട് മിക്സ്- വിഷ്ണു പി സി. സ്റ്റിൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ. ഡിസൈൻസ്- യെല്ലോടൂത്ത്. മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News