close

News WrapGet Handpicked Stories from our editors directly to your mailbox

Viral Video: പോത്ത് പാവം ആയോണ്ട് ഞാൻ ചത്തില്ല!- ടോവിനൊ

ടോവിനൊ തോമസിനെ നായകനാക്കി മധുപാല്‍  സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യൻ എന്ന ചിത്രത്തിലെ ആക്ഷൻ രംഗ൦ വൈറലാകുന്നു. 

Sneha Aniyan | Updated: Nov 5, 2018, 05:16 PM IST
Viral Video: പോത്ത് പാവം ആയോണ്ട് ഞാൻ ചത്തില്ല!- ടോവിനൊ

ടോവിനൊ തോമസിനെ നായകനാക്കി മധുപാല്‍  സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യൻ എന്ന ചിത്രത്തിലെ ആക്ഷൻ രംഗ൦ വൈറലാകുന്നു. 

ടോവിനൊ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. വിറളി പിടിച്ചോടുന്ന പോത്തിന്‍റെ കൊമ്പിൽ പിടിച്ചുള്ള അതിസാഹസികമായ സംഘട്ടന രംഗത്തിന്‍റെ വിഡിയോയാണിത്‌.

ദിതൊക്കെ യെന്ത്, പോത്ത് പാവം ആയോണ്ട് ഞാൻ ചത്തില്ല !!  പോത്ത് ഇപ്പോഴും സുഖമായിരിക്കുന്നു! എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. 

വീഡിയോയ്ക്ക് ഗംഭീരൻ പ്രതികരണമാണ് സാമൂഹ്യമാധ്യമങ്ങളിൽ ലഭിക്കുന്നത്. വീഡിയോ കണ്ട് ടൊവീനോ 'കേരള ബാഹുബലി'യാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ചിലർക്ക് ടൊവീനോ ബാഹുഹലി അല്ല, പൽവാൾ ദേവനാണ്.

ചിത്രം ഒരു സസ്‍പെൻസ് ത്രില്ലര്‍ ആയിരിക്കുമെന്നാണ് കരുതുന്നത്. അനു സിത്താര നായികയായെത്തുന്ന ചിത്രത്തില്‍ നിമിഷ സജയന്‍, നെടുമുടി വേണു, ശ്വേതാ മേനോൻ, സുധീര്‍‌ കരമന തുടങ്ങിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ശ്രീകുമാരൻ തമ്പിയുടെ വരികള്‍ക്ക് ഔസേപ്പച്ചൻ സംഗീതം നല്‍കിയിരിക്കുന്നു. ജീവൻ ജോബ് തോമസാണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത്.

വി സിനിമാസിന്‍റെ ബാനറിൽ ടി.എസ്. ഉദയനും എ.എസ് മനോജും ചേർന്നാണ് ചിത്ര൦ നിര്‍മ്മിക്കുന്നത്.