Trailer: ഇപ്പൊ പോകുവാ, പക്ഷേ അവനെയും കൊണ്ടേ പോകൂ!

മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന 'പ്രതി പൂവന്‍കോഴി'യുടെ ട്രെയിലര്‍ പുറത്ത്. 

Last Updated : Dec 1, 2019, 12:40 PM IST
Trailer: ഇപ്പൊ പോകുവാ, പക്ഷേ അവനെയും കൊണ്ടേ പോകൂ!

ഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന 'പ്രതി പൂവന്‍കോഴി'യുടെ ട്രെയിലര്‍ പുറത്ത്. 

നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് ഒരു മിനിറ്റ് മുപ്പത്തിയേഴ് സെക്കന്‍ഡ് ദൈര്‍ഖ്യമുള്ള ട്രെയ്‌ലര്‍ ഔദ്യോഗികമായി റിലീസ് ചെയ്തത്. സംവിധായകനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.  

ഉണ്ണി.ആറിന്‍റെ ഏറെ ചര്‍ച്ചയായ നോവലാണ് പ്രതി പൂവന്‍ കോഴി. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും ഉണ്ണി.ആര്‍. തന്നെയാണ്. മഞ്ജുവിന്‍റെ തിരിച്ചുവരവ് ചിത്രമായ 'ഹൗ ഓള്‍ഡ് ആര്‍ യുവിന് ശേഷം മഞ്ജുവാര്യരും റോഷന്‍ ആന്‍ഡ്രൂസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.

ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് നിര്‍മാണം. അനുശ്രീ, അലന്‍സിയര്‍, ഷൈജു കുറുപ്പ്, ഗ്രേസ് ആന്റണി എന്നിവരാണ് മറ്റു താരങ്ങള്‍. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും ആദ്യ ഗാനവും കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. 

വസ്ത്ര വ്യാപാര സ്ഥാപനത്തിലെ സെയില്‍സ് ഗേളായ മാധുരി എന്ന കഥാപാത്രത്തെയാണ്‌ മഞ്ജു ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

Trending News