close

News WrapGet Handpicked Stories from our editors directly to your mailbox

Trailer: ആകാംക്ഷയുടെ മുള്‍മുനയില്‍ 2.0

ചെന്നൈ സത്യം സിനിമാസില്‍ നടന്ന ചടങ്ങില്‍ വെച്ചാണ് ട്രെയിലര്‍ റിലീസ് ചെയ്തത്

Sneha Aniyan | Updated: Nov 3, 2018, 01:56 PM IST
Trailer: ആകാംക്ഷയുടെ മുള്‍മുനയില്‍ 2.0

ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന രജനികാന്തിന്‍റെ സയന്‍സ് ഫിക്ഷന്‍ ചിത്രമായ 2.0യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. 

ചെന്നൈ സത്യം സിനിമാസില്‍ നടന്ന ചടങ്ങില്‍ വെച്ചാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. ചടങ്ങില്‍ എസ്.ശങ്കര്‍, രജനികാന്ത്, എആര്‍ റഹ്മാന്‍, റസൂല്‍ പൂക്കുട്ടി, അക്ഷയ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

ഏമി ജാക്സന്‍ നായികയായെത്തുന്ന ചിത്രത്തില്‍ മലയാളി താരങ്ങളായ കലാഭവന്‍ ഷാജോണ്‍, റിയാസ് ഖാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. 

500 കോടി രൂപ മുതല്‍ മുടക്കിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ സ്ട്രീമിംഗ് റൈറ്റ്സ് ആമസോൺ പ്രൈം വീഡിയോ  ആണ് നേടിയിരിക്കുന്നത്. 

തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങി 12ഓളം ഭാഷകളിലായി ഏകദേശം10,000ല്‍ പരം സ്‌ക്രീനുകളിലാണ് ചിത്രമെത്തുക. 

ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള 3000 ടെക്നിഷ്യൻമാർ നിർമ്മിച്ച വിഎഫ്എക്സ് സാങ്കേതിക വിദ്യയാണ് ചിത്രത്തിലുടനീളം ഉപയോഗിച്ചിരിക്കുന്നത്.