ചിമ്പുവും തൃഷയും വിവാഹിതരാകുന്നു? ആവേശത്തോടെ ആരാധകർ

ഹൻസിക, നയൻതാര എന്നിവരുമായുള്ള പ്രണയബന്ധവും തകർച്ചകളുമായി വാർത്തകളിൽ നിറഞ്ഞുനിന്ന ആളാണ് ചിമ്പു. റാണ ദഗുബാട്ടിയുമായുള്ള പ്രണയബന്ധമായിരുന്നു തൃഷയെപ്പറ്റി കേട്ടിരുന്നത്

Last Updated : Jul 21, 2020, 07:38 PM IST
ചിമ്പുവും തൃഷയും വിവാഹിതരാകുന്നു? ആവേശത്തോടെ ആരാധകർ

തെന്നിന്ത്യൻ താരങ്ങളായ ചിമ്പുവും തൃഷയും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ടുകൾ. ചില തമിഴ് മാധ്യമങ്ങളാണ് ഇരുവരും വിവാഹിതരാകുകയാണെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ തൃഷയുടെയോ ചിമ്പുവിന്റെയോ പ്രതികരണങ്ങൾ ലഭിച്ചിട്ടില്ല.

ഫിലിം ഫെയർ ഉൾപ്പടെയുള്ള വെബ്സൈറ്റുകളിലും വാർത്ത എത്തിയതോടെ ആരാധകർ ആവേശത്തിലാണ്. വിണൈ താണ്ടി വരുവായ എന്ന തെന്നിന്ത്യൻ ഹിറ്റ് ചിത്രത്തിലെ ഗാനങ്ങളും രംഗങ്ങളും പങ്കുവച്ച് ആശംസ നേരുന്നവരും ഏറെയാണ്. ജെസ്സിയും കാർത്തിക്കും ജീവിതത്തിലും ഒന്നിക്കുന്നുവെന്നാണ് ട്വിറ്ററിൽ നിറയുന്ന കമന്റുകൾ. 

Also Read: മണിരത്‌നത്തിൻ്റെ വെബ് സീരീസില്‍ ഫഹദും സൂര്യയും?

വിണൈ താണ്ടി വരുവായ, അലൈ തുടങ്ങി നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ കാലത്ത് ഗൗതം മേനോൻ സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിലും ഇരുവരും ഒരുമിച്ചെത്തി. 

ഹൻസിക, നയൻതാര എന്നിവരുമായുള്ള പ്രണയബന്ധവും തകർച്ചകളുമായി വാർത്തകളിൽ നിറഞ്ഞുനിന്ന ആളാണ് ചിമ്പു. റാണ ദഗുബാട്ടിയുമായുള്ള പ്രണയബന്ധമായിരുന്നു തൃഷയെപ്പറ്റി കേട്ടിരുന്നത്. പിന്നീട് വിവാഹം വരെ എത്തിയ നിർമാതാവ് വരുൺ മണിയനുമായുള്ള ബന്ധവും നടി പാതിവഴിയിൽ ഉപേക്ഷിച്ചു.

Trending News