ദേശീയ പൗരത്വ ബില്‍ പാസായി, വൈറലായി ട്വിങ്കിള്‍ ഖന്നയുടെ ട്വീറ്റ്!!

ട്വീറ്ററില്‍ വിമര്‍ശനവും പരിഹാസവും വാരിക്കൂട്ടി ട്വിങ്കിള്‍ ഖന്ന. 

Updated: Dec 12, 2019, 07:04 PM IST
ദേശീയ പൗരത്വ ബില്‍ പാസായി, വൈറലായി ട്വിങ്കിള്‍ ഖന്നയുടെ ട്വീറ്റ്!!

മുംബൈ: ട്വീറ്ററില്‍ വിമര്‍ശനവും പരിഹാസവും വാരിക്കൂട്ടി ട്വിങ്കിള്‍ ഖന്ന. 

പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്ന നടന്‍ അക്ഷയ്കുമാറിന്‍റെ ഭാര്യയാണ് നടിയും എഴുത്തുകാരിയുമായ ട്വിങ്കിള്‍ ഖന്ന.

എന്നാല്‍, അവര്‍ ദേശീയ പൗരത്വ ബില്ലിനെതിരെ ട്വീറ്ററിലൂടെ നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ പരിഹാസത്തിന് വഴിതെളിച്ചിരിക്കുന്നത്.  

'വംശത്തിന്‍റെ, നിറത്തിന്‍റെ, ജാതിയുടെ, മതത്തിന്‍റെ പേരിലുള്ള സാമൂഹ്യ നിര്‍മ്മിതികള്‍ മനുഷ്യരാശിയുടെ അടിസ്ഥാന ധാര്‍മ്മികതക്കെതിരാണ് എന്നായിരുന്നു അവര്‍ ട്വീറ്റ് ചെയ്തത്.

എന്നാല്‍, ട്വിങ്കിള്‍ ഖന്നയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വന്‍ പരിഹാസത്തിന് ഇടയാക്കി. ഭര്‍ത്താവ് (അക്ഷയ്കുമാര്‍) മോദിയെ പ്രശംസിച്ച് നീങ്ങുമ്പോള്‍ ഭാര്യ എതിര്‍ക്കുന്നു... വിവാഹ ജീവിതത്തിന്‍റെ വിജയ രഹസ്യം എന്താണ് എന്നാണ് ചിലര്‍ പരിഹസിച്ചത്‌. 

കൂടാതെ, ബില്ലിനെപ്പറ്റി പൂര്‍ണ്ണമായും പഠിച്ചശേഷം പരാമര്‍ശിക്കൂ എന്നും ഉപദേശിച്ചവരും ഇല്ലാതില്ല.