Trailer: ഗാന്ധി തലയില്ല, ഖദറിട്ട കാര്യം ഞാനങ്ങ് മറക്കും!!

ഡി 14 എന്‍റര്‍ടെയ്ന്‍മെന്‍റ്സ് നിര്‍മ്മിച്ച ചിത്രം ഫ്രൈഡേ ഫിലിം ഹൗസാണ് തീയ്യേറ്ററുകളില്‍ എത്തിക്കുന്നത്. 

Last Updated : Oct 20, 2019, 11:47 AM IST
Trailer: ഗാന്ധി തലയില്ല, ഖദറിട്ട കാര്യം ഞാനങ്ങ് മറക്കും!!

സിഫ് അലി, മുകേഷ്, സംയുക്ത മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന 'അണ്ടര്‍ വേള്‍ഡി'ന്‍റെ ട്രെയിലര്‍ പുറത്ത്!!

'സ്റ്റാലിന്‍ ജോണ്‍' എന്ന ഡോണ്‍ കഥാപാത്രത്തെയാണ് ആസിഫ് അലി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

മുത്തുമണി, നിഷാന്ത് സാഗര്‍, ലാല്‍ ജൂനിയര്‍, ഫര്‍ഹാന്‍ ഫാസില്‍, ശ്രീലക്ഷ്മി, മേഘനാഥന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ഡി 14 എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മ്മിച്ച ചിത്രം ഫ്രൈഡേ ഫിലിം ഹൗസാണ് തീയ്യേറ്ററുകളില്‍ എത്തിക്കുന്നത്. നവംബര്‍ ഒന്നിന് ചിത്രം തീയ്യേറ്ററുകളിലെത്തും.

ത്രില്ലര്‍ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സിഐഎ കൊമ്രേഡ് ഇന്‍ അമേരിക്ക'യുടെ തിരക്കഥ രചിച്ച ഷിബിന്‍ ഫ്രാന്‍സിസാണ്. 

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന അരുണ്‍കുമാര്‍ ചിത്രമാണ് ഇത്. 

Trending News