കൊച്ചി: ഉണ്ണി മുകുന്ദൻ മാനേജറെ മർദ്ദിച്ചുവെന്ന പരാതിയിൽ ഇടപെട്ട് ഫെഫ്ക, അമ്മ സംഘടനകൾ. ചർച്ചകൾ നടത്തി പ്രശ്നപരിഹാരത്തിനായാണ് സംഘടനകളുടെ ശ്രമം. മാനേജർ വിപിൻ കുമാറിനോട് ഇത് സംബന്ധിച്ച് സംസാരിക്കുകയും ഉണ്ണി മുകുന്ദനിൽ നിന്ന് വിശദീകരണം തേടുകയും ചെയ്യും.
നടൻ ഉണ്ണി മുകുന്ദൻ മാനേജറെ മർദ്ദിച്ചുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. മർദ്ദിച്ചതിനൊപ്പം നടൻ ഉണ്ണി മുകുന്ദൻ അസഭ്യം പറഞ്ഞതായും എഫ്ഐആറിൽ പറയുന്നു. കുതറിയോടാൻ ശ്രമിച്ച മാനേജറെ തടഞ്ഞ് വീണ്ടും മർദ്ദിക്കാൻ ശ്രമിച്ചു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്നീ കാര്യങ്ങളാണ് എഫ്ഐആറിൽ പറയുന്നത്.
ALSO READ: മാനേജരെ മർദിച്ചെന്ന കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ഉണ്ണി മുകുന്ദൻ
അതേസമയം വിപൻ കുമാറിനെ താൻ മർദ്ദിച്ചിട്ടില്ലെന്നും കണ്ണട ഊരിമാറ്റി പൊട്ടിച്ചുവെന്നത് സത്യമാണെന്നും ഉണ്ണി മുകന്ദൻ പറഞ്ഞു. സുഹൃത്തിനെപ്പോലെ വർഷങ്ങളായി കൂടെയുള്ള വ്യക്തി തന്നെക്കുറിച്ച് അപവാദം പ്രചരിപ്പിച്ചത് ചോദിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്.
വിപിന്റെ പേരിൽ സിനിമാ സംഘടനയ്ക്കുള്ളിൽ തന്നെ നിരവധി പരാതികൾ വന്നിരുന്നുവെന്നും പ്രമുഖ നടി വിപിനെതിരെ പരാതിപ്പെട്ടിട്ടുണ്ടെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. നടൻ ഉണ്ണി മുകുന്ദൻ തന്നെ മർദ്ദിച്ചുവെന്നും കണ്ണട പൊട്ടിച്ചുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് വിപിൻ രംഗത്തെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









