കൊച്ചി: മുൻ മാനേജറെ മർദ്ദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദൻ്റെ മുൻകൂർ ജാമ്യഹർജി തീർപ്പാക്കി. എറണാകുളം ജില്ല കോടതിയാണ് ഹർജി തീർപ്പാക്കിയത്. നടനെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. കേസിൽ അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി പറഞ്ഞു. കേസിൽ ഗൂഢാലോചന ആരോപിച്ച് ഉണ്ണി മുകുന്ദൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഡിജിപിക്കും ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കുമാണ് താരം പരാതി നൽകിയിരുന്നത്.
അതേസമയം, സംഭവത്തിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് വിപിൻ കുമാർ പ്രതികരിച്ചു. ഗൂഢാലോചനയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും തന്നെ കയ്യേറ്റം ചെയ്തതാണ് വിഷമിപ്പിച്ചതെന്നും വിപിൻ പറഞ്ഞു. നിലവിലെ പൊലീസ് അന്വേഷണത്തിൽ പൂർണ തൃപ്തിയുണ്ടെന്നും വിപിൻ കൂട്ടിച്ചേർത്തു.
Also Read: Alappuzha Gymkhana Ott: 'ആലപ്പുഴ ജിംഖാന' ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം?
ടൊവിനോ തോമസ് നായകനായ നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റിട്ടതിൽ പ്രകോപിതനായാണ് ഉണ്ണി മുകുന്ദൻ മർദിച്ചതെന്നാണ് മുൻ മാനേജർ വിപിൻ കുമാർ പരാതി നൽകിയത്. മാർകോയ്ക്ക് ശേഷം വേറെ സിനിമകളൊന്നും ലഭിക്കാത്തതിന്‍റെ നിരാശയാണ് ഉണ്ണിക്കെന്നും അത് പലരോടും തീർക്കുകയാണെന്നുമായിരുന്നു വിപിന്‍റെ ആരോപണം.
പരാതിയിൽ മർദിച്ചതിനും അസഭ്യം പറഞ്ഞതിനും ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഉണ്ണി മുകുന്ദനെതിരെ ഇൻഫോപാർക്ക് പൊലീസ് ചുമത്തിയിരിക്കുന്നത്. എന്നാൽ കൂടുതൽ ഗുരുതര വകുപ്പുകൾ ചുമത്താനുള്ള സാധ്യത കണക്കിലെടുത്താണ് താരം മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









