)
മാർക്കോയ്ക്ക് ശേഷം വീണ്ടും ആക്ഷനുമായി ഉണ്ണി മുകുന്ദൻ എത്തുന്നു. ഇത്തവണ മലയാളത്തിന്റെ ഹിറ്റ് മേക്കർ ജോഷിക്കൊപ്പമാണ് ഉണ്ണി മുകുന്ദൻ കൈകോർക്കുന്നത്. ജോഷിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് സിനിമയുടെ പ്രഖ്യാപനം വന്നത്. വൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. സിനിമ ഒരു മുഴുനീള ആക്ഷൻ എന്റർടെയ്നറായിരിക്കും എന്നാണ് വിവരം.
ഉണ്ണി മുകുന്ദൻ ഇതുവരെ കാണാത്ത ഗെറ്റപ്പിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്. മലയാളത്തിൽ നിലവിലുള്ള ആക്ഷൻ സിനിമകളുടെ നിലവാരം ഉയർത്താൻ സാധിക്കുന്ന ചിത്രമായിരിക്കുമെന്നുമാണ് അവകാശവാദം. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ, ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോൾ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ‘പൊറിഞ്ചു മറിയം ജോസി’ന് ശേഷം അഭിലാഷ് എൻ. ചന്ദ്രൻ തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്. ചിത്രീകരണം അടുത്ത മാസം ആരംഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.