Unni Mukundan: ഉണ്ണി മുകുന്ദനും മിഥുൻ മാനുവലും ഒന്നിക്കുന്നു; എത്തുന്നത് ബി​ഗ്ബജറ്റ് ചിത്രം

Unni Mukundan New Movie: ശ്രീ ​ഗോകുലം മൂവീസാണ് ചിത്രത്തിന്റെ നിർമാണം. ബി​ഗ് ബജറ്റ് ചിത്രമാണ് ഒരുങ്ങുന്നതെന്നാണ് സൂചന.

Written by - Zee Malayalam News Desk | Last Updated : May 4, 2025, 11:39 PM IST
  • മെ​ഗാ മാസ് എന്റർടെയ്നറായാണ് ചിത്രം ഒരുങ്ങുന്നത്
  • വമ്പൻ ക്യാൻവാസിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന
Unni Mukundan: ഉണ്ണി മുകുന്ദനും മിഥുൻ മാനുവലും ഒന്നിക്കുന്നു; എത്തുന്നത് ബി​ഗ്ബജറ്റ് ചിത്രം

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. വമ്പൻ ക്യാൻവാസിൽ ആണ് ചിത്രം ഒരുങ്ങുന്നത്. ശ്രീ ​ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമിക്കുന്നത്.

Add Zee News as a Preferred Source

ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നതെന്നാണ് റിപ്പോർട്ട്. ഒരു മെ​ഗാ മാസ് എന്റർടെയ്നറായാണ് ചിത്രം ഒരുക്കുന്നതെന്നാണ് സൂചന. ചിത്രത്തിലെ മറ്റ് താരങ്ങൾ, അണിയറ പ്രവർത്തകർ തുടങ്ങിയ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

മികച്ച പിന്നണി പ്രവർത്തകരാണ് ചിത്രത്തിനായി ഒന്നിക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. വിസി പ്രവീൺ, ബൈജു ​ഗോപാലൻ എന്നിവരാണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്സ്. കൃഷ്ണമൂർത്തിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ബ്ലോക്ക്ബസ്റ്റർ ചിത്രം മാർക്കോയ്ക്ക് ശേഷം ഉണ്ണി മുകുന്ദൻ നായകനാകുന്ന ചിത്രമാണിത്.

മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള വയലൻസുമായി എത്തിയ മാർക്കോ തിയേറ്ററിൽ വൻ വിജയം നേടിയിരുന്നു. മാർക്കോയ്ക്ക് പിന്നാലെ ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് ഒരുങ്ങുന്നതെന്നാണ് സൂചന.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News