Unni Mukundan Assaulting Case: 'കൂളിം​ഗ് ​ഗ്ലാസ് വലിച്ചെറിഞ്ഞു, ദേഹത്ത് തൊട്ടിട്ടില്ല'; വിപിനെ മർദ്ദിച്ചിട്ടില്ലെന്ന് ആവർത്തിച്ച് ഉണ്ണി മുകുന്ദന്‍

കേരളത്തിലെ ജനങ്ങളാണ് എന്നെ ഞാനാക്കിയത്. കഷ്ടപ്പെട്ട് പണി എടുത്താണ് സിനിമ ഇറക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

Written by - Zee Malayalam News Desk | Last Updated : May 31, 2025, 06:39 PM IST
  • രണ്ടാഴ്ച മുൻപ് ഒരു നമ്പറിൽ നിന്ന് തനിക്ക് ഒരു സ്ത്രീയുടെ കോൾ വന്നിരുന്നു.
  • വിപിനെക്കുറിച്ച് അവർ പല കാര്യങ്ങളും വ്യക്തമാക്കിയതായും താരം പറഞ്ഞു.
  • വിപിനെ കുറിച്ച് വളരെ മോശപ്പെട്ട കാര്യങ്ങളാണ് അവർ പറഞ്ഞത്.
Unni Mukundan Assaulting Case: 'കൂളിം​ഗ് ​ഗ്ലാസ് വലിച്ചെറിഞ്ഞു, ദേഹത്ത് തൊട്ടിട്ടില്ല'; വിപിനെ മർദ്ദിച്ചിട്ടില്ലെന്ന് ആവർത്തിച്ച് ഉണ്ണി മുകുന്ദന്‍

കൊച്ചി: മുൻ മാനേജര്‍ വിപിനെ മർദ്ദിച്ചിട്ടില്ലെന്ന് ആവർത്തിച്ച് നടൻ ഉണ്ണി മുകുന്ദൻ. വിപിൻ തന്നെ കുറിച്ച് പലതും പറഞ്ഞുപരത്തി. വാക്കുതർക്കത്തിനിടെ വിപിന്‍റെ കൂളിംഗ് ഗ്ലാസ് വലിച്ചെറിയുക മാത്രമാണ് ചെയ്തത്, അല്ലാതെ മർദ്ദിച്ചിട്ടില്ലെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. 

Add Zee News as a Preferred Source

രണ്ടാഴ്ച മുൻപ് ഒരു നമ്പറിൽ നിന്ന് തനിക്ക് ഒരു സ്ത്രീയുടെ കോൾ വന്നിരുന്നു. വിപിനെക്കുറിച്ച് അവർ പല കാര്യങ്ങളും വ്യക്തമാക്കിയതായും താരം പറഞ്ഞു. വിപിനെ കുറിച്ച് വളരെ മോശപ്പെട്ട കാര്യങ്ങളാണ് അവർ പറഞ്ഞത്. ഇവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ടാണ് ഡിജിപിക്ക് പരാതി നൽകിയത്. വിപിനെതിരെ നിരവധി നടിമാര്‍ വിവിധ സിനിമ സംഘടനകള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. 

Also Read: Alappuzha Gymkhana Ott: 'ആലപ്പുഴ ജിംഖാന' ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം?

 

ടൊവിനോയെകുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഒന്നും പറയുകയുമില്ലെന്നും തങ്ങൾ ഏറ്റവും നല്ല സുഹൃത്തുക്കളാണെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. 

അടിയുണ്ടായിട്ടില്ല, അതുകൊണ്ട് തന്നെ ഇതൊരു അടിക്കേസ് അല്ലെന്നും ഉണ്ണി പറഞ്ഞു. ‌വാക്ക് തർക്കത്തിനിടെ വിപിന്റെ കൂളിംഗ് ഗ്ലാസ്‌ വലിച്ചെറിഞ്ഞു എന്നുള്ളത് സത്യമാണ്. വിപിന്റെ ദേഹത്ത് തൊട്ടിട്ടില്ല എന്ന് താരം ആവർത്തിച്ചു. സംഭവം നടക്കുമ്പോൾ കൂടെയുണ്ടായിരുന്നയാൾ മൊഴി നൽകിയിട്ടുണ്ടെന്നും ഉണ്ണി കൂട്ടിച്ചേർത്തു. വിപിനെതിരെ ഫെഫ്കയിൽ പരാതിയുണ്ട്. ഇയാൾ ഫെഫ്കയിൽ അംഗമല്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News