റാപ്പർ വേടൻ വീണ്ടും സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ചിത്രത്തിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന പ്രോമോ ഗാനം ചിത്രത്തിന് വലിയ ആവേശവും പ്രതീക്ഷയും നൽകുന്നുണ്ട്. ജേക്സ് ബിജോയിയാണ് സംഗീതം നൽകിയിരിക്കുന്നത്. ഗാനത്തിൽ ചിത്രത്തിലെ ചില രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
മെയ് 23ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിലെ മുൻപ് പുറത്തിറങ്ങിയ 'മിന്നൽവള..', 'ആടു പൊൻമയിലേ..' എന്നീ ഗാനങ്ങൾ ട്രെൻഡിങ്ങിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം റെക്കോഡിങ് പൂർത്തിയാക്കിയെന്ന സംവിധായകൻ അനുരാജ് മനോഹറിന്റെ ഇൻസ്റ്റ പോസ്റ്റാണ് വേടൻ പാടുന്നത് ഉറപ്പിച്ചത്.
വിവാദങ്ങൾക്ക് ശേഷം വേടൻ വേദിയിൽ എത്തിയപ്പോൾ ആരാധകർ വലിയ സ്വീകാര്യതയാണ് നൽകിയത്. ഇനിയും പാടുമെന്നും ഈ സമയവും കടന്നുപോകുമെന്നും വേടൻ പ്രതികരിച്ചിരുന്നു. സംവിധായകൻ അനുരാജ് മനോഹർ സംവിധാനം നിർവഹിക്കുന്ന രണ്ടാമത്തെ ചിത്രമാണ് നരിവേട്ട. ഇഷ്ക് എന്ന ചിത്രത്തിലൂടെയാണ് അനുരാജ് സംവിധാനരംഗത്തേക്കെത്തിയത്.
ടോവിനോയുടെ കരിയറിലെ മികച്ച ചിത്രമാകും ഇതെന്നാണ് പ്രേക്ഷക പ്രതീക്ഷ. ടോവിനോക്കൊപ്പം സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
പ്രശസ്ത തമിഴ് നടനായ ചേരൻ നരിവേട്ടയിലൂടെ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ. ഛായാഗ്രഹണം- വിജയ്. സംഗീതം- ജേക്സ് ബിജോയ്. എഡിറ്റർ- ഷമീർ മുഹമ്മദ്. ആർട്ട്- ബാവ.
വസ്ത്രാലങ്കാരം- അരുൺ മനോഹർ. മേക്കപ്പ്- അമൽ സി ചന്ദ്രൻ. പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ. പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ. പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ. സൗണ്ട് ഡിസൈൻ- രംഗനാഥ് രവി. പി ആർ ഒ ആൻഡ് മാർക്കറ്റിംഗ്- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ. സൗണ്ട് മിക്സ്- വിഷ്ണു പി സി. സ്റ്റിൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ. ഡിസൈൻസ്- യെല്ലോടൂത്ത്. മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്. കേരള ഡിസ്ട്രിബ്യൂഷൻ- ഐക്കൺ സിനിമാസ്. തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ- എ ജി എസ് എന്റർടൈൻമെന്റ്.
തെലുങ്ക് ഡിസ്ട്രിബ്യൂഷൻ- മൈത്രി മൂവി. ഹിന്ദി ഡിസ്ട്രിബ്യൂഷൻ- വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ്. കന്നഡ ഡിസ്ട്രിബ്യൂഷൻ- ബാംഗ്ലൂർ കുമാർ ഫിലിംസ്. ഗൾഫ് ഡിസ്ട്രിബ്യൂഷൻ- ഫാർസ് ഫിലിംസ്. റെസ്റ്റ് ഓഫ് ദ് വേൾഡ് ഡിസ്ട്രിബ്യൂഷൻ- ബർക്ക്ഷെയർ ഡ്രീം ഹൗസ് ഫുൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.