)
സംവിധായകൻ ജീത്തു ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം 'വലതുവശത്തെ കള്ളൻ' പുതിയ പോസ്റ്റർ പുറത്തുവിട്ടു. ബിജു മേനോൻ, ജോജു ജോർജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രത്തിലെ ബിജു മേനോന്റെ തീപ്പൊരി ലുക്കിലുള്ള പോസ്റ്ററാണ് പുറത്തുവിട്ടത്. ബിജു മേനോന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.
ചിത്രത്തിൽ ബിജു മേനോൻ പോലീസ് കഥാപാത്രമായാണ് എത്തുന്നത്. നിരന്ന പോലീസ് സേനയ്ക്കും മാധ്യമങ്ങളുടെ ക്യാമറക്കണ്ണുകൾക്കും നടുവിൽ തീപാറുന്ന നോട്ടവുമായി നിൽക്കുന്ന ബിജു മേനോനാണ് പോസ്റ്ററിൽ ഉള്ളത്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ ആണ് ചിത്രം നിർമിക്കുന്നത്.
ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. അടുത്തിടെ പുറത്തുവിട്ട സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ദുരൂഹമായ കഥാപശ്ചാത്തലമാകും ചിത്രത്തിന്റേതെന്നാണ് ഇതിനകം ലഭിച്ച സൂചനകൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.