'തികച്ചും സാങ്കല്പികം മാത്രം': വലിയ പെരുന്നാള്‍ ട്രെയിലര്‍!

ചലച്ചിത്ര മേഖലയില്‍ വിലക്ക് നേരിടുന്ന യുവ ചലച്ചിത്ര താരം ഷെയ്ന്‍ നിഗം നായകനായെത്തുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് 'വലിയ പെരുന്നാള്‍'. 

Updated: Dec 14, 2019, 01:22 PM IST
'തികച്ചും സാങ്കല്പികം മാത്രം': വലിയ പെരുന്നാള്‍ ട്രെയിലര്‍!

ചലച്ചിത്ര മേഖലയില്‍ വിലക്ക് നേരിടുന്ന യുവ ചലച്ചിത്ര താരം ഷെയ്ന്‍ നിഗം നായകനായെത്തുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് 'വലിയ പെരുന്നാള്‍'. 

ഷെയ്ന്‍ മുന്‍പ് അഭിനയിച്ച ചിത്രങ്ങളെ പോലെ തന്നെ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഈ ചിത്രത്തെയും കാത്തിരിക്കുന്നത്. ആ പ്രതീക്ഷകള്‍ക്ക് ഒട്ടും മങ്ങലേല്‍ക്കില്ലെന്ന് തന്നെയാണ് ചിത്രത്തിന്‍റെ ട്രെയിലറും സൂചിപ്പിക്കുന്നത്. 

നവാഗതനായ ഡിമൽ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഡാൻസർ ആയാണ് ഷെയ്ൻ എത്തുന്നത്. ഷെയ്നിനൊപ്പം വിനായകൻ, അതുൽ കുൽക്കര്‍ണി, സൗബിൻ ഷാഹിർ, ജോജു ജോർജ്, അലൻസിയർ തുടങ്ങിയവരും അഭിനയിക്കുന്നു. 

ക്യാപ്റ്റന്‍ രാജു അവസാനമായി അഭിനയിച്ച ചിത്രമാണ് 'വലിയ പെരുന്നാള്‍'. കൂടാതെ, കുമ്പളങ്ങി നൈറ്റ്സിന് ശേഷം ഷെയ്നും സൗബിനും വീണ്ടു ഒരുമിക്കുന്ന ചിത്രം കൂടിയാണ് വലിയ പെരുന്നാള്‍. 

ഡിമലിനൊപ്പം തസ്രീഖ് അബ്ദുൾ സലാമും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അന്‍വര്‍ റഷീദ്, ഷുഹൈബ്, മോനിഷ രാജീവ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 

സംഗീത സംവിധായകൻ റെക്സ് വിജയൻ ആണ് ചിത്രത്തിന് വേണ്ടി ഗാനങ്ങളൊരുക്കിയിരിക്കുന്നത്. ട്രെയിലറിന് ശബ്ദം നൽകിയിരിക്കുന്നത് വിനായകനാണ്. അന്‍വര്‍ റഷീദാണ് സിനിമ അവതരിപ്പിക്കുന്നത്.