close

News WrapGet Handpicked Stories from our editors directly to your mailbox

പ്രണയ സാഫല്യം; വരുണ്‍-നതാഷ വിവാഹം നവംബറില്‍?

കരൺ ജോഹറിന്‍റെ ചാറ്റ് ഷോയിൽ വച്ചാണ് വരുണ്‍ പ്രണയം സ്ഥിരീകരിച്ചത്. 

Sneha Aniyan | Updated: Aug 21, 2019, 11:22 AM IST
പ്രണയ സാഫല്യം; വരുണ്‍-നതാഷ വിവാഹം നവംബറില്‍?

മുംബൈ: ബോളിവുഡ് താരം വരുണ്‍ ധവനും ഫാഷന്‍ ഡിസൈനറായ നതാഷ ദലാളു൦ വിവാഹിതരാകുന്നു! 

ഇരുവരും ഈ വര്‍ഷം ഡിസംബറില്‍ വിവാഹിതരാകുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നത്. 

അടുത്ത ബന്ധുക്കളു൦ സുഹൃത്തുകളു൦ മാത്രം പങ്കെടുത്ത ചടങ്ങില്‍ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു എന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയായിരുന്നു ഇത്. 

എന്നാല്‍, ഇരുവരുടെയും വിവാഹം നവംബറില്‍ നടക്കുമെന്നും ഒരുക്കങ്ങള്‍ ആരംഭിച്ചെന്നുമാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍.  

അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രം ഉള്‍പ്പെടുത്തിയുള്ള ഒരു ബീച്ച് വെഡ്ഡിംഗാകും വരുണിന്‍റേതെന്നും വിവാഹ ശേഷം മുംബൈയില്‍ എല്ലാവര്‍ക്കുമായി റിസപ്ഷന്‍ ഒരുക്കുമെന്നും സൂചനയുണ്ട്. 

വരുണും നതാഷയും ദീർഘ കാലമായി പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും കരൺ ജോഹറിന്‍റെ ചാറ്റ് ഷോയിൽ വച്ചാണ് വരുണ്‍ പ്രണയം സ്ഥിരീകരിച്ചത്. 

എന്നാൽ വിവാഹ വിവരം സംബന്ധിച്ച് ഇതുവരെ ഔദ്യോ​ഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. 1991ല്‍ പുറത്തിറങ്ങിയ ഗോവിന്ദ-കരിഷ്മ കപൂര്‍ ചിത്രം കൂലി നമ്പര്‍ 1ന്‍റെ റീമേക്കിലാണ് വരുണ്‍ ഇനി പ്രത്യക്ഷപ്പെടുക. 

വരുണിന്‍റെ പിതാവ് ഡേവിഡ് ധവനും സാറ അലി ഖാനും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. 

മൈ നെയിം ഈസ് ഖാന്‍ എന്ന ചിത്രത്തിലൂടെ സഹ സംവിധായകനായി ബോളിവുഡ് ചലച്ചിത്ര മേഖലയില്‍ ചുവടുവച്ച വരുണ്‍, സ്റ്റുഡന്‍റ് ഓഫ് ദ ഇയര്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. 

മെ തേരാ ഹീറോ, ദില്‍വാലെ, ഡിഷ്യും എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. കളങ്കാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.