സായ് പല്ലവിയെ വിവാഹം കഴിക്കാൻ ആഗ്രഹം!!

ശേഖര്‍ കമ്മൂല സംവിധാനം ചെയ്ത ഫിദ എന്ന ചിത്രത്തില്‍ വരുണിന്‍റെ നായികയായിരുന്നു സായ് പല്ലവി. 

Last Updated : Sep 27, 2019, 03:50 PM IST
സായ് പല്ലവിയെ വിവാഹം കഴിക്കാൻ ആഗ്രഹം!!

യുവ നടിമാരില്‍ ആരെ വിവാഹം കഴിക്കുമെന്ന ചോദ്യത്തിന് തെലുങ്ക് ചലച്ചിത്ര താരം വരുണ്‍ തേജ് നല്‍കിയ മറുപടി സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 

പ്രമുഖ നിര്‍മാതാവും നടിയുമായ ലക്ഷ്മി മഞ്ജു അവതരിപ്പിച്ച പരിപാടിയ്ക്കിടെയാണ് വരുണ്‍ മനസു തുറന്നത്. 

യുവനടിമാരില്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നത് ആരെയാണെന്നായിരുന്നു മഞ്ജുവിന്‍റെ ചോദ്യം. 

സായി പല്ലവി, റാഷി ഖന്ന, പൂജ ഹെഗ്‌ഡെ എന്നിവരുടെ പേരുകളാണ് മഞ്ജു ഓപ്ഷനുകളായി വരുണിന് നല്‍കുകയും ചെയ്തു. 

ഇതില്‍ നിന്നും സായ് പല്ലവിയുടെ പേരാണ് വരുണ്‍ തിരഞ്ഞെടുത്തത്. കൂടാതെ, പൂജ ഹെഗ്ഡയുമായി ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നതായും വരുണ്‍ വെളിപ്പെടുത്തി.

ശേഖര്‍ കമ്മൂല സംവിധാനം ചെയ്ത ഫിദ എന്ന ചിത്രത്തില്‍ വരുണിന്‍റെ നായികയായിരുന്നു സായ് പല്ലവി. 

എല്ലാ കാലത്തും അച്ഛനമ്മമാര്‍ക്കൊപ്പം നിന്ന് അവരെ സംരക്ഷിക്കാനായാണ് ഡോക്ടര്‍ കൂടിയായ സായ് പല്ലവിയുടെ ആഗ്രഹം. 

അതുക്കൊണ്ട് വിവാഹം കഴിക്കില്ലെന്ന് താരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 

തമിഴ് സംവിധായകനായ എഎല്‍ വിജയ്‌യുമായി താരം വിവാഹത്തിന് ഒരുങ്ങുകയാണെന്ന് ഇടയ്ക്ക് വാര്‍ത്തകള്‍ വന്നിരുന്നു. 

എന്നാല്‍, വിജയ്‌യുടെ രണ്ടാം വിവാഹത്തോടെ ഈ വാര്‍ത്തകള്‍ക്ക് വിരാമം വീണിരുന്നു.

More Stories

Trending News