മഹാകവി കുമാരനാശാന്റെ " കരുണ "എന്ന കാവ്യത്തിന് പുത്തൻ ഭാഷ്യം ഒരുക്കാൻ കാരുണ്യ ക്രിയേഷൻസ് സൗഹൃദ കൂട്ടായ്മ നിർമ്മിച്ച് ശ്യാം നാഥ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന " വാസവദത്ത"എന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശൂരിൽ ആരംഭിച്ചു. വാസവദത്തയായി രേവതി സ്വാമിനാഥൻ, തോഴിയായി തമിഴ് മലയാള നടിയായ രമ്യ, ഉപഗുപ്തനായി നിഷാർ ഇബ്രാഹിം,ശങ്കര ചെട്ടിയായി വൈക്കം ഭാസി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിൽ അലൻസിയർ, നന്ദകിഷോർ,ഗീതാ വിജയൻ, തട്ടീം മുട്ടീം ജയകുമാർ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
കിരൺ രാജ് മുളങ്കുന്നത്തുകാവ് ഛായാഗ്രഹണം നിർവഹിക്കുന്നു. ശ്യാം നാഥ് എഴുതിയ വരികൾക്ക് ജെറി അമൽ ദേവ് സംഗീതം പകരുന്നു.മധു ബാലകൃഷ്ണൻ, ഗായത്രി എന്നിവരാണ് ഗായകർ. എഡിറ്റിംഗ്-ജിസ്സ്,ആർട്ട്- കണ്ണൻ മുണ്ടൂർ മേക്കപ്പ്-രാജേഷ് ആലത്തൂർ, കോസ്റ്റ്യൂംസ്-മുത്തു മൂന്നാർ, പ്രൊഡക്ഷൻ കൺട്രോളർ-അശ്വിൻ,കൊ-ഓഡിനേറ്റർ- ബിനീഷ് തിരൂർ,പി ആർ ഒ-എ എസ് ദിനേശ്.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.









