‘എമ്പുരാനു’മായി ക്ലാഷ് റിലീസിന് ഒരുങ്ങിയ ചിത്രമാണ് വിക്രം നായകനായ വീര ധീര സൂരൻ. എന്നാൽ ചിത്രത്തിന്റെ റിലീസ് മുടങ്ങിയതായാണ് റിപ്പോർട്ട്. തമിഴ്നാട്ടിലും കേരളത്തിലും വിദേശത്തുമടക്കം സിനിമയുടെ ആദ്യ ഷോ മുടങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സിനിമയുടെ ഒടിടി അവകാശങ്ങളെ ചൊല്ലിയുള്ള നിയമപ്രശ്നമാണ് റിലീസ് മുടങ്ങാൻ കാരണമെന്നാണ് വിവരം.
ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ഒടിടി റിലീസുമായി ബന്ധപ്പെട്ടുള്ള കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ച് മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബി4യു എന്ന പ്രൊഡക്ഷന്‍ കമ്പനി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് വ്യാഴാഴ്ച രാവിലെ 10.30 വരെ ചിത്രത്തിന്റെ റിലീസ് തടഞ്ഞുകൊണ്ട് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
പ്രശ്നം പരിഹരിക്കുന്നതിനായി ബി4യു കമ്പനിക്ക് സിനിമയുടെ നിർമാതാക്കൾ 7 കോടി രൂപ നൽകണമെന്ന് കോടതി ഉത്തരവുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. നായകൻ വിക്രം, സംവിധായകൻ എസ്.യു. അരുൺകുമാർ, എസ്.ജെ സൂര്യ എന്നിവർ തങ്ങളുടെ പ്രതിഫലത്തിൽനിന്നും ഒരു വിഹിതം മാറ്റിവച്ച് നിർമാതാവിനെ സഹായിക്കുമെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തുക മുഴുവൻ നൽകിയാൽ ഉച്ച കഴിഞ്ഞ് സിനിമ റിലീസ് ചെയ്യാനായേക്കുമെന്നാണ് സൂചന.
Also Read: Empuraan Review: ലൂസിഫറിന് മുകളിലെത്തുമോ എമ്പുരാൻ? പ്രേക്ഷകർ പറയുന്നത്
കേരളത്തിലടക്കം ചിത്രത്തിനായി പ്രമോഷൻ പരിപാടികൾ നടത്തിയിരുന്നു. ‘ചിത്ത’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ചിയാൻ വിക്രമിനെ നായകനാക്കി എസ്.യു. അരുൺ കുമാർ സംവിധാനം ചെയ്യുന്ന വീര ധീര ശൂരൻ രണ്ട് ഭാഗങ്ങളുളള സിനിമയാണ്. ചിയാൻ വിക്രമിനെ കൂടാതെ എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, ദുഷാര വിജയൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വർ ആണ് നിർവഹിച്ചിരിക്കുന്നത്. ജി.കെ. പ്രസന്ന (എഡിറ്റിങ്), സി.എസ്. ബാലചന്ദർ (കല) എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന സാങ്കേതിക വിദഗ്ധർ.
സൗത്ത് ഇന്ത്യയിലെ പ്രമുഖ നിർമ്മാണ വിതരണ കമ്പനിയായ എച്ച്ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയാ ഷിബുവാണ് ചിത്രം നിർമ്മിക്കുന്നത്. ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.