Actor Manoj Kumar Passess Away: ദേശസ്നേഹ സിനിമകളുടെ സംവിധായകൻ; പ്രശസ്ത ബോളിവുഡ് താരം മനോജ് കുമാര്‍ അന്തരിച്ചു

ദേശസ്നേഹ സിനിമകളുടെ സംവിധായകനായിരുന്നു മനോജ് കുമാർ. അതിനാൽ ഭരത് കുമാർ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.  

Written by - Zee Malayalam News Desk | Last Updated : Apr 4, 2025, 10:08 AM IST
  • ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
  • വളരെ നാളുകളായി താരം അസുഖ ബാധിതനായിരുന്നു.
  • സംവിധായകന്‍ അശോക് പണ്ഡിറ്റ് ആണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്.
Actor Manoj Kumar Passess Away: ദേശസ്നേഹ സിനിമകളുടെ സംവിധായകൻ; പ്രശസ്ത ബോളിവുഡ് താരം മനോജ് കുമാര്‍ അന്തരിച്ചു

മുംബൈ: ബോളിവുഡ് നടനും സംവിധായകനുമായ മനോജ് കുമാര്‍ അന്തരിച്ചു. 87 വയസ് ആയിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വളരെ നാളുകളായി താരം അസുഖ ബാധിതനായിരുന്നു. സംവിധായകന്‍ അശോക് പണ്ഡിറ്റ് ആണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. 

Add Zee News as a Preferred Source

ദേശസ്നേഹ സിനിമകളുടെ സംവിധായകൻ എന്നാണ് മനോജ് കുമാര്‍ അറിയപ്പെട്ടിരുന്നത്. അത്തരത്തിലുള്ള കഥാപാത്രങ്ങളും അദ്ദേഹം ചെയ്തു. ഉപകാർ, ഷഹീദ്, പുരബ് ഓർ പശ്ചിം, റൊട്ടി കപ്‍ഡ ഓര്‍ മകാന്‍ തുടങ്ങിയവയാണ് മനോജ് കുമാറിന്റെ പ്രധാന ചിത്രങ്ങൾ. ഉപകാർ എന്ന സിനിമയിലെ ​ഗാനമാണ് മേരെ ദേശ് കി ദർതി. ലാൽ ബഹദൂർ ശാസ്ത്രിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു മനോജ് കുമാർ. ദേശസ്നേഹ സിനിമകളുടെ സംവിധായകൻ ആയതിനാൽ ഭരത് കുമാർ എന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു.

Also Read: Good Bad Ugly: അജിത്തിന്റെയും തൃഷയുടെയും ​'ഗുഡ് ബാഡ് അ​ഗ്ലി'; കേരളത്തിലെ വിതരണാവകാശം ശ്രീ ​ഗോകുലം മൂവീസിന്

 

1995ൽ പത്മശ്രീയും 2015 ല്‍ ദാദാസാഹിബ് ഫാൽക്കെ അവാർഡും ലഭിച്ചിട്ടുണ്ട്. ഹരികൃഷ്ണന്‍ ഗോസ്വാമി എന്നാണ് മനോജ് കുമാറിന്റെ യഥാര്‍ഥ പേര്. 1937 ജൂലൈ 24ന് പഞ്ചാബിലെ അമൃത്‍സറിലാണ് ജനനം. ഒരു തവണ ദേശീയ ചലച്ചിത്ര പുരസ്കാരവും ഏഴ് തവണ ഫിലിംഫെയര്‍ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News