പ്രശസ്ത സംവിധായകൻ ബസു ചാറ്റർജി അന്തരിച്ചു

വാർധക്യസഹജമായ അസുഖത്തെ തുടർന്നാണ് മരണം സംഭവിച്ചത്. തൊണ്ണൂറ്റിമൂന്ന് വയസ്സായിരുന്നു.     

Last Updated : Jun 4, 2020, 05:12 PM IST
പ്രശസ്ത സംവിധായകൻ ബസു ചാറ്റർജി അന്തരിച്ചു

ന്യുഡൽഹി:  പ്രശസ്ത സംവിധായകൻ ബസു ചാറ്റർജി അന്തരിച്ചു.  വാർധക്യസഹജമായ അസുഖത്തെ തുടർന്നാണ് മരണം സംഭവിച്ചത്. തൊണ്ണൂറ്റിമൂന്ന് വയസ്സായിരുന്നു.   

രജനിഗന്ധ, ബാതൂന്‍ ബാതൂന്‍ മേന്‍, ഏക് രുക ഹുവ ഫൈസ്ല, ചിറ്റ് ചോര്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹം ഹിന്ദിയിലും ബംഗാളിയിലും നിരവധി സിനിമകളെടുത്തിരുന്നു.

ബസു ചാറ്റര്‍ജിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. ബസു ചാറ്റര്‍ജി ജനങ്ങളുടെ ഹൃദയത്തില്‍ സ്പര്‍ശിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര  മോദി ട്വിറ്ററില്‍ കുറിച്ചു. 

 

 

Trending News