)
ഡെങ്കിപ്പനിയെ തുടര്‍ന്ന് നടന് വിജയ് ദേവരകൊണ്ട ആശുപത്രിയില്‍. താരം നിരീക്ഷണത്തിലാണെന്നും കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടുമെന്ന് പ്രതീക്ഷിക്കുന്നതായും നടന്റെ ബന്ധുക്കൾ അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
താരം ആശുപത്രിയിലായതോടെ ഏറ്റവും പുതിയ ചിത്രമായ 'കിംഗ്ഡ'ത്തിന്റെ റിലീസ് വൈകുമോയെന്നാണ് ആരാധകരുടെ സംശയം. നേരത്തെ മെയ് 30ന് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നതാണ്. എന്നാൽ പല കാരണങ്ങളാൽ റിലീസ് ജൂലൈ നാലിലേക്കും പിന്നീട് ജൂലൈ 31ലേക്കും മാറ്റുകയായിരുന്നു. താരത്തിന്റെ അസുഖം എത്രയും പെട്ടെന്ന് മാറുമെന്ന പ്രതീക്ഷയിൽ റിലീസിനായുള്ള തയാറെടുപ്പിലാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.
ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആക്ഷന്‍ ചിത്രമായ കിംഗ്ഡ സിംഹള-തമിഴ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. സംഘര്‍ഷങ്ങള്‍ മൂലമുണ്ടായ അഭയാര്‍ത്ഥി പ്രതിസന്ധിയാണ് ചിത്രം പറയുന്നത്. ഭാഗ്യശ്രീ ബോര്‍സെ, സത്യദേവ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സിത്താര എന്റര്ടെയ്ന്മെന്റ്സും ഫോര്‍ച്യൂണ്‍ ഫോര്‍ ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.