തമിഴ് സൂപ്പർതാരം മക്കൾ സെൽവൻ വിജയ് സേതുപതി നായകനാകുന്ന 'എയ്‌സ്' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു. 2025 മെയ് 23ന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. അറുമുഗകുമാർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ടുള്ള പുതിയ പോസ്റ്റർ പുറത്തു വിട്ടു.
വളരെ ശക്തമായ നായക കഥാപാത്രമായി വിജയ് സേതുപതി ചിത്രത്തിലെത്തുന്നു. രുക്മിണി വസന്ത്, യോഗി ബാബു, ബി എസ് അവിനാശ്, ദിവ്യ പിള്ള, ബബ്ലു, രാജ്കുമാർ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'ബോൾഡ് കണ്ണൻ' എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
7സിഎസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അറുമുഗകുമാർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വമ്പൻ ബജറ്റിലാണ് ചിത്രമെത്തുന്നത്. പൂർണ്ണമായും മലേഷ്യയിലാണ് സിനിമയുടെ ചിത്രീകരണം. ചിത്രത്തിന്റെ ടീസർ, വീഡിയോ ഗാനം എന്നിവയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ടീസറിനും ഗാനത്തിനും വലിയ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.
ചിത്രം പൂർണ്ണമായും ഒരു മാസ്സ് കൊമേഴ്സ്യൽ എൻ്റർടെയ്നറാകുമെന്നാണ് സൂചന. വമ്പൻ ആക്ഷനും ആകർഷകമായ കഥപറച്ചിലും സംയോജിപ്പിക്കുന്ന ഒരു ദൃശ്യ വിരുന്നായിരിക്കും വിജയ് സേതുപതി ചിത്രം സമ്മാനിക്കുക എന്നാണ് സൂചന. ഛായാഗ്രഹണം- കരൺ ഭഗത് റൗട്ട്. സംഗീതം- ജസ്റ്റിൻ പ്രഭാകരൻ. എഡിറ്റർ- ഫെന്നി ഒലിവർ. പശ്‌ചാത്തല സംഗീതം- സാം സി എസ്. കലാസംവിധാനം- എ കെ മുത്തു. പിആർഒ- ശബരി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.