സണ്ണി ലിയോണിയുടെ മുന്നില്‍ വിജയ്‌യുടെ തമാശ; ഒന്നും മനസിലാകാതെ താരം!!

സ്വകാര്യ ചാനല്‍ റിയാലിറ്റി ഷോയായ ബിഗ്‌ ബോസിലൂടെ ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തി, ബോളിവുഡില്‍ ചുവടുറപ്പിച്ച താരമാണ് സണ്ണി ലിയോണ്‍.

Updated: Apr 24, 2019, 06:54 PM IST
 സണ്ണി ലിയോണിയുടെ മുന്നില്‍ വിജയ്‌യുടെ തമാശ; ഒന്നും മനസിലാകാതെ താരം!!

സ്വകാര്യ ചാനല്‍ റിയാലിറ്റി ഷോയായ ബിഗ്‌ ബോസിലൂടെ ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തി, ബോളിവുഡില്‍ ചുവടുറപ്പിച്ച താരമാണ് സണ്ണി ലിയോണ്‍.

എന്നാല്‍, ഒരു പോണ്‍സ്റ്റാറിന് ലഭിക്കുന്നതിനുമപ്പുറമുള്ള  പ്രേക്ഷക സ്വീകാര്യതയും സ്നേഹവുമാണ് സണ്ണി ലിയോണിന് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്. 

താരത്തെ ചുറ്റിപ്പറ്റി വരുന്ന വാര്‍ത്തകള്‍ക്കെല്ലാം തന്നെ ഏറെ പ്രേക്ഷക ശ്രദ്ധയാണ് ലഭിക്കാറുള്ളത്.

ഇപ്പോഴിതാ, സണ്ണിയെ മുന്നില്‍ നിര്‍ത്തി തമാശ പറയുന്ന വിജയ്‌ യേശുദാസും, വിജയ്‌ പറഞ്ഞതെന്തെന്ന് മനസിലാകാതെ പകച്ച് നില്‍ക്കുന്ന സണ്ണിയുമാണ് വാര്‍ത്തകളില്‍ നിറയുന്നത്. 

വനിതാ ചലച്ചിത്ര പുരസ്കാര വേദിയിലായിരുന്നു സംഭവം. വിജയ് യേശുദാസിന്  മികച്ച ഗായകനുള്ള പുരസ്കാരം നല്‍കാനാണ് സണ്ണി സ്റ്റേജിലെത്തിയത്.

പുരസ്കാരം സ്വീകരിച്ച് മറുപടി പ്രസംഗം നടത്തിയ വിജയ്‌ ‘മഴയൊക്കെ പെയ്തെങ്കിലും എല്ലാവരും ക്ഷമയോടു കൂടി കാത്തിരുന്നതിന് ഒറ്റക്കാരണമേയുള്ളൂ’ എന്ന് പറയുകയായിരുന്നു. 

ഇതോടെ,  സദസ്സാകെ കൂട്ടച്ചിരി മുഴങ്ങി. എന്നാല്‍, ഒന്നും മനസിലാകാതെ മുഖത്ത് ഭാവ വ്യത്യാസം ഒന്നുമില്ലാതെ നില്‍ക്കുകയായിരുന്നു സണ്ണി.

ജോജു ജോർജ് നായകനായ ജോസഫിലെ 'പൂമുത്തോളെ' എന്ന ഗാനത്തിനാണ് വിജയ് മികച്ച ഗായകനുള്ള പുരസ്കാരം സ്വീകരിച്ചത്.