Vincy Files Complaint Against Shine Tom: മോശമായി പെരുമാറിയത് ഷൈൻ ടോം ചാക്കോ, പരാതി നൽകി വിൻസി

Vincy Files Complaint Against Shine Tom Chacko: ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി താൻ സിനിമ ചെയ്യില്ലെന്നും ലഹരി ഉപയോഗിച്ച ഒരു നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്നും വിന്‍സി നേരത്തെ വെളിപ്പെടുത്തിയിരുന്നു

Written by - Zee Malayalam News Desk | Last Updated : Apr 17, 2025, 11:31 AM IST
  • നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ പരാതി നല്‍കി നടി വിന്‍സി അലോഷ്യസ്
  • സിനിമാ സെറ്റിലെ ദുരനുഭവവുമായി ബന്ധപ്പെട്ടാണ് വിൻസി താരസംഘടനയായ അമ്മയ്ക്ക് പരാതി നൽകിയത്
Vincy Files Complaint Against Shine Tom: മോശമായി പെരുമാറിയത് ഷൈൻ ടോം ചാക്കോ, പരാതി നൽകി വിൻസി

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ പരാതി നല്‍കി നടി വിന്‍സി അലോഷ്യസ്. സിനിമാ സെറ്റിലെ ദുരനുഭവവുമായി ബന്ധപ്പെട്ടാണ് വിൻസി താരസംഘടനയായ അമ്മയ്ക്ക് പരാതി നൽകിയത്.  ലഹരി ഉപയോഗിച്ച് നടൻ തന്നോട് മോശമായി പെരുമാറിയിരുന്നുവെന്നും 'സൂത്രവാക്യം' എന്ന ചിത്രത്തിൻറെ സെറ്റിലായിരുന്നു സംഭവമെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.

Add Zee News as a Preferred Source

Also Read: സിനിമ സെറ്റിൽ വെച്ച് നടൻ ലഹരി ഉപയോഗിച്ചുവെന്ന വെളിപ്പെടുത്തൽ; നടി വിൻസിയിൽ നിന്ന് വിവരങ്ങൾ തേടാൻ എക്സൈസും പോലീസും

താര സംഘടനയ്ക്ക് പുറമെ ഫിലിം ചേമ്പറിനും വിൻസി പരാതി നൽകിയിട്ടുണ്ട്.  ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്നും ലഹരി ഉപയോഗിച്ച ഒരു നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായതിനാലാണ് തീരുമാനമെന്നുമുള്ള വിന്‍സിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായിരുന്നു. എന്നാൽ അന്ന് നടന്‍റെ പേര് വിൻസി വെളിപ്പെടുത്തിയിരുന്നില്ല.

ഇപ്പോഴാണ് വിൻസി  ഷെെൻ ടോം ചാക്കോയില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടികാട്ടി ഫിലിം ചേംബറിന് പരാതി നൽകിയത്. സിനിമയുടെ ആഭ്യന്തര പരാതി കമ്മിറ്റിക്കും പരാതി നല്‍കിയിട്ടുണ്ട്. പരാതിയെ തുടർന്ന് ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടപടി വേണമെന്ന് സിനിമാ മേഖലയിൽ നിന്നുതന്നെ ആവശ്യമുയർന്നിട്ടുണ്ട്. 

Also Read: ഇവർ വ്യാഴത്തിന്റെ പ്രിയ രാശിക്കാർ ലഭിക്കും വൻ നേട്ടങ്ങൾ!

അടുത്തിടെ ആലപ്പുഴയിലെ ഹൈബ്രിഡ് ലഹരി കേസുമായി ബന്ധപ്പെട്ടും ഷൈന്റെ പേര് ഉയർന്നുവന്നിരുന്നു. എന്നാൽ ഇക്കാര്യം ഷൈൻ നിഷേധിച്ചിരുന്നു. ഇതിനു പിന്നാലായാണ് പരാതിയുമായി വിൻസി രം​ഗത്തെത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയം. വിൻസിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് എക്സൈസും പോലീസും  വിവരങ്ങൾ തേടുമെന്നും റിപ്പോർട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News