Viral Video: ഉടമയുടെ പാട്ട് ഏറ്റുപാടുന്ന നായ!!

അവസാനം പാട്ട് പാടി മടുത്തപ്പോള്‍ സോയെയെ കെട്ടിപ്പിടിച്ച് രോഹിത് ചുംബിക്കുന്നതും വീഡിയോയില്‍ കാണാം. 

Last Updated : Aug 3, 2020, 05:45 PM IST
  • ഇതിന് മുന്‍പും സോയെയുമൊത്തുള്ള പാട്ടുകള്‍ രോഹിത് പങ്കുവച്ചിട്ടുണ്ടെങ്കിലും ഇത്രയധികം കാഴ്ചക്കാരെ നേടുന്നത് ഇതാദ്യമാണ്.
Viral Video: ഉടമയുടെ പാട്ട് ഏറ്റുപാടുന്ന നായ!!

പോസ്റ്റ്‌ ചെയ്ത് മണിക്കൂറുകള്‍ക്കകം മില്ല്യന്‍ വ്യൂസ് നേടിയ ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. 

മുംബൈയിലെ കൊമേഡിയനും എഴുത്തുകാരനുമായ രോഹിത് നായരാണ് ഫേസ്ബുക്കില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. താരത്തിനൊപ്പം പാട്ട് പാടുന്ന സോയെ എന്ന വളര്‍ത്തുനായയാണ്‌ വീഡിയോയില്‍. 'രാഗ് ഭാവോകര്‍' എന്ന പേരിലാണ് രോഹിത് വീഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. 

പാടിപ്പറക്കാൻ കൂടെയുണ്ടാവും... രേണുകയുടെ ഗാനം പങ്കുവച്ച് രാഹുല്‍ ഗാന്ധി

രോഹിത് പാടുന്ന ഈണ൦ ഏറ്റുപാടുകയാണ് സോയെ. രോഹിത് നിര്‍ത്തുമ്പോള്‍ സോയെയും പാട്ടുനിര്‍ത്തും. രാഹുല്‍ ഇടയ്ക്കിടെ സോയയെ നോക്കുന്നുണ്ടെങ്കിലും ചുറ്റുമുള്ള ആരെയും ശ്രദ്ധിക്കാതെയാണ് സോയെയുടെ പാട്ട്. അവസാനം പാട്ട് പാടി മടുത്തപ്പോള്‍ സോയെയെ കെട്ടിപ്പിടിച്ച് രോഹിത് ചുംബിക്കുന്നതും വീഡിയോയില്‍ കാണാം. 

Bitch Perfect. Raag bhaokaar. Featuring Zoe. #BandishPandit #dogsofinstagram #adoptdontshop .

Posted by Rohit Nair on Thursday, 30 July 2020

ഇതൊക്കെ എന്ത്!! മകളുടെ 'സൂചി' പേടി മാറ്റാന്‍ കുത്തിവച്ചതായി അഭിനയിച്ച് പിതാവ്

പോസ്റ്റ്‌ ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങള്‍ കീഴടക്കിയത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ മില്ല്യന്‍ കാഴ്ചക്കാരെയും ഈ വീഡിയോ സ്വന്തമാക്കി. ഇതിന് മുന്‍പും സോയെയുമൊത്തുള്ള പാട്ടുകള്‍ രോഹിത് പങ്കുവച്ചിട്ടുണ്ടെങ്കിലും ഇത്രയധികം കാഴ്ചക്കാരെ നേടുന്നത് ഇതാദ്യമാണ്.

Trending News