Viral Video: 'കാര്‍ത്തിക്' എന്ന് അലറി സാറ; വായ പൊത്തി താരം!!

കാര്‍ത്തിക് ആര്യന്‍റെ ഇന്‍സ്റ്റഗ്രാം ഫാന്‍ പേജാണ്‌ രസകരമായ വീഡിയോ പങ്കു വെച്ചിരിക്കുന്നത്. 

Last Updated : Mar 25, 2019, 07:15 PM IST
Viral Video: 'കാര്‍ത്തിക്' എന്ന് അലറി സാറ; വായ പൊത്തി താരം!!

ബോളിവുഡില്‍ ഉദിച്ച് വരുന്ന രണ്ട് യുവ താരങ്ങളാണ് സെയ്ഫ് അലി ഖാന്‍റെ മകള്‍ സാറാ അലി ഖാനും കാര്‍ത്തിക് ആര്യനും. 

പരസ്പരം കണ്ടു മുട്ടുന്നതിനു മുന്‍പ് തന്നെ ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിട്ടുള്ള താരങ്ങളാണ് ഇരുവരും. 

ഒരു ചിത്രത്തിനായി ആദ്യമായി ഒന്നിച്ച ഇരുവരുടെയും രസകരമായ ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. 

കാര്‍ത്തിക് ആര്യന്‍റെ ഇന്‍സ്റ്റഗ്രാം ഫാന്‍ പേജാണ്‌ രസകരമായ വീഡിയോ പങ്കു വെച്ചിരിക്കുന്നത്. 

 
 
 
 

 
 
 
 
 
 
 
 
 

Omg...!!! Omg..!!! Omg..!!!! Wooowhis is such a cute video  @kartikaaryan & @saraalikhan95 doing fun togethe Such a cute girl she is @superstar_kartikaaryan #kartikaaryan #kartikaaryanworld #saraalikhan #simba #lukkachuppi #LoveAajKal2 #heartthroboftheyearkartikaaryan #heartthrobofthenation

A post shared by KARTIK AARYAN @kartik_aaryan_fanclub_bd) on

'കാര്‍ത്തിക്' എന്ന് ഉച്ചത്തില്‍ അലറുന്ന സാറയാണ് വീഡിയോയിലുള്ളത്. ഇത് കേട്ട് ഞെട്ടിയ കാര്‍ത്തിക്കിനാകട്ടെ സാറയുടെ വായ പൊത്തുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നു.

 
അല്‍പ സമയത്തിനകം കാര്‍ത്തിക് കൈ മാറ്റിയെങ്കിലും മുഖത്തെ ചമ്മല്‍ അപ്പോഴും ബാക്കിയായിരുന്നു. ഇത് കണ്ടു കാര്‍ത്തിക്കിനെ കളിയാക്കി ചിരിക്കുകയാണ് സാറ.

കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന 'കോഫി വിത്ത്‌ കരണ്‍' എന്ന ഷോയില്‍ കാര്‍ത്തിക്കിനോടുള്ള ക്രഷ് സാറ വെളിപ്പെടുത്തിയിരുന്നു.

Trending News