വിഷു ദിനത്തോട് അനുബന്ധിച്ചു അരുൺരാജ് അണിയിച്ചൊരുക്കിയ കൺസെപ്റ്റ് ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. വിഷുവിന്റെ പ്രാധാന്യത്തോടു കൂടി മയക്ക് മരുന്നിന്റെ ദൂഷ്യ വശങ്ങളെ കൂടി ഉൾപ്പെടുത്തി വളരെ മനോഹരമായിട്ടാണ് അരുൺരാജ് തന്റെ ചിത്രങ്ങൾ സമൂഹത്തിലേക്ക് വരച്ചിടുന്നത്.
മയക്ക് മരുന്നിന് അടിമയായി തെറ്റുകളിൽ നിന്ന് തെറ്റുകളിലേക്ക് നീങ്ങുന്ന ഒരു സ്കൂൾ കുട്ടിയും, ആ കുട്ടിയെ തിരുത്തുന്ന കൃഷ്ണ സങ്കല്പത്തേയുമാണ് അരുൺരാജ് കൺസെപ്റ്റിലൂടെ കാണിക്കുന്നത്. ഒരു സിനിമ പോലെ കണ്ടിരിക്കാവുന്ന അരുൺ രാജിന്റെ വിഷു കൺസെപ്റ്റ് ചിത്രങ്ങൾ വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്.
ഇതുപോലുള്ള സമൂഹിക പ്രസക്തിയുള്ള കണ്ടന്റുകൾ ഇതിന് മുമ്പും കൺസെപ്റ്റുകളാക്കി ശ്രദ്ധ നേടിയിട്ടുള്ള ആളാണ് അരുൺരാജ്. ശരത് ശശിധരൻ, അമൃത, അജാസ്, എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ഫോട്ടോ സ്റ്റോറി ഇപ്പോഴും നിരവധി കാഴ്ചക്കാരമുമായി മുന്നേറുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









