)
മോഹൻലാലിന്റെ മകൾ വിസ്മയുടെ സിനിമാ അരങ്ങേറ്റമാണ് തുടക്കം എന്ന സിനിമ. ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ ഇന്ന് കൊച്ചിയിൽ നടന്നു. ജൂഡ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൂജ ചടങ്ങിൽ മോഹൻലാൽ കുടുംബസമേതമാണ് എത്തിയത്. സുചിത്ര സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചപ്പോൾ ഫസ്റ്റ് ക്ലാപ്പ് അടിച്ചത് പ്രണവ് മോഹൻലാൽ ആണ്. കൊച്ചി ക്രൗൺ പ്ലാസയിലാണ് ചടങ്ങ് നടന്നത്.
വിസ്മയ സിനിമയിലേക്ക് എത്തിയതിൽ സന്തോഷമെന്ന് മോഹൻലാൽ പറഞ്ഞു. ‘ സിനിമയിൽ നടനാകണമെന്ന് ആഗ്രഹിച്ച ഒരാളല്ല ഞാനും. കാലത്തിന്റെ നിശ്ചയം പോലെ ഇവിടേക്ക് വന്നതാണ്. നിങ്ങളാണ് എന്നെ നടനാക്കിയതും 48 വർഷം നിലനിർത്തിയതെന്നും മോഹൻലാൽ പറഞ്ഞു. തന്റെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം വിസ്മയമായാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് മകൾക്ക് വിസ്മയ എന്ന് പേരിട്ടതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
വിസ്മയ ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. സിനിമയിൽ അഭിനയിക്കണമെന്ന ഒരു ആഗ്രഹം ഒരിക്കൽ മകൾ പറഞ്ഞു. അഭിനയിക്കുക എന്നത് എത്ര അനായാസമായ ഒരു കാര്യമല്ല. എന്നാൽ അതിനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നു. നിർമാണ കമ്പനിയും കൂടെ നിൽക്കുന്ന ഒരു പ്രൊഡ്യൂസറുമുണ്ട്. ഒത്തിണങ്ങിയ ഒരു കഥ കിട്ടിയപ്പോൾ വിസ്മയ അഭിനയിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും മോഹൻലാൽ പറഞ്ഞു.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. ആക്ഷൻ എന്റർടെയ്നർ ജോണറിലുള്ള ചിത്രമായിരിക്കും തുടക്കം. ആന്റണിയുടെ മകൻ ആശിഷും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു. ജെയ്ക്സ് ബിജോയ് ആണ് സംഗീത സംവിധാനം. ജോമോൻ ടി. ജോൺ ആണ് ഛായാഗ്രഹണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.