Thudakkam Release: വിസ്മയയുടെ 'തുടക്കം' ഓണത്തിന് തിയേറ്ററുകളിലേക്ക്; പുതിയ പോസ്റ്റർ പുറത്ത്

ആന്റണി പെരുമ്പാവൂരിന്റെ മകനും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്.  

Written by - Karthika V | Last Updated : Jan 12, 2026, 06:32 PM IST
  • ഓണം റിലീസായി ചിത്രം പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് അണിയറക്കാർ അറിയിച്ചിരിക്കുന്നത്.
  • മോഹൻലാൽ ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.
Thudakkam Release: വിസ്മയയുടെ 'തുടക്കം' ഓണത്തിന് തിയേറ്ററുകളിലേക്ക്; പുതിയ പോസ്റ്റർ പുറത്ത്

മോഹൻലാലിന്റെ മകൾ വിസ്മയയുടെ സിനിമാ അരങ്ങേറ്റമാണ് തുടക്കം എന്ന സിനിമ. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി പ്രേക്ഷകർ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. 2025 ഒക്ടോബർ 30നാണ് സിനിമയുടെ പൂജ നടന്നത്. ഇപ്പോഴിതാ ചിത്രം സംബന്ധിച്ച പുതിയ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള അപ്ഡേറ്റ് ആണ് വന്നിരിക്കുന്നത്. 

Add Zee News as a Preferred Source

ഓണം റിലീസായി ചിത്രം പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് അണിയറക്കാർ അറിയിച്ചിരിക്കുന്നത്. മോഹൻലാൽ ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. വിസ്മയയുടെ ഒരു പോസ്റ്ററിനൊപ്പമാണ് റിലീസ് പ്രഖ്യാപനം. എന്നാൽ തിയതി പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ ചിത്രത്തിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുകയാണ്.

 

Also Read: Kanimangalam Kovilakam: വൈറലായി ‘കണിമംഗലം കോവിലകത്തിലെ’ ഹോസ്റ്റൽ വൈബ് ​ഗാനം; ചിത്രം 16ന് എത്തും

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. ആക്ഷൻ എന്റർടെയ്നർ ജോണറിലുള്ള ചിത്രമായിരിക്കും തുടക്കം. ആന്റണിയുടെ മകൻ ആശിഷും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു. ജെയ്‌ക്സ് ബിജോയ്‌ ആണ് സംഗീത സംവിധാനം. ജോമോൻ ടി. ജോൺ ആണ് ഛായാഗ്രഹണം. ഡോ എമിൽ വിൻസെന്റ്, ഡോ അനീഷ ആന്റണി എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ജൂഡ് ആന്റണി, ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ എന്നിവർ ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ചമൻ ചാക്കോ എഡിറ്റിം​ഗ് നിർവഹിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Karthika V

Karthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. 

 

...Read More

Trending News