വിശ്വവിഖ്യാതരായ പയ്യന്‍മാര്‍ ഒക്ടോബര്‍ 27ന് എത്തും

Last Updated : Oct 21, 2017, 03:37 PM IST
വിശ്വവിഖ്യാതരായ പയ്യന്‍മാര്‍ ഒക്ടോബര്‍ 27ന് എത്തും

അജു വര്‍ഗീസ്, ദീപക്, ഭഗത് മാനുവല്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന വിശ്വവിഖ്യാതരായ പയ്യന്‍മാര്‍ ഒക്ടോബര്‍ 27ന് റിലീസ് ചെയ്യും. രാജേഷ് കണ്ണങ്കര സംവിധാനം ചെയ്യുന്ന ചിത്രം യുവപ്രേക്ഷകരെയും കുടുംബ പ്രേക്ഷകരേയും ഒരുപോലെ രസിപ്പിക്കുന്ന ഒന്നാകുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ. 

റിലീസിന് മുന്‍പേ ചിത്രത്തിലെ ഗാനങ്ങളെല്ലാം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. നജീം അര്‍ഷാദ് ആലപിച്ച നീ എന്‍ നെഞ്ചില്‍ എന്ന് തുടങ്ങുന്ന ഗാനത്തിനും കോളേജ് ക്യാമ്പസുകളില്‍ ചിത്രീകരിച്ച നാടന്‍ ശീലുള്ള പാട്ടിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ക്യാമ്പസും സൗഹൃദങ്ങളും പ്രമേയമാകുന്ന ചിത്രം നല്ലൊരു എന്‍റര്‍ടൈനര്‍ ആകുമെന്ന് സംവിധായകനായ രാജേഷ് കണ്ണങ്കര പറയുന്നു. 

Trending News